ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി, ഇന്ന് മസ്ജിദുന്നബവി സന്ദര്‍ശിക്കും

♠ ഗഫുര്‍ പട്ടാമ്പി

മദീന: ദൃഡനിശ്ചത്തിന്റെ കരുത്തുമായി കേരളത്തില്‍നിന്നും കാല്‍നടയായി വിശുദ്ധ ഭൂമി ലക്ഷ്യമാക്കി ഹജജ് യാത്ര തിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ഇന്ന് അദ്ദേഹം മദീനയിലെ മസ്ജിദുന്നബവിയിലെത്തും. കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച യാത്ര പ്രതിസന്ദികള്‍ തരണം ചെയ്ത് വിവിധ രാജ്യങ്ങള്‍ കടന്നാണ് ശിഹാബ് മദീനയിലെത്തുന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പാക്കിന്മാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങള്‍ പിന്നിട്ടാണ് 8000ത്തിലധികം കിലോമീറ്റര്‍താണ്ടി ഇന്നലെ മദീനയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള അകുലിലെത്തിയത്. വിശ്രമത്തിന് ശേഷം ഇന്ന്(ബുധന്‍) വൈകുന്നേരത്തോടെ മസ്ജിദുനബവിയിലെത്തും.
ഹജജ്‌ന് ഇരുപത്തിയഞ്ച് ദിവസം മുമ്പായിരിക്കും ശിഹാബ് ചോറ്റൂര്‍ മദീനയില്‍നിന്നും ഹജജ് കമ്മത്തിനായി മക്കയിലെത്തുക. പാക്കിസ്ഥാനില്‍ നിന്ന് ഇറാനിലേക്കും സൗദി കുവൈറ്റ് അതിര്‍ഥിയില്‍ രണ്ട് കിലോമീറ്റര്‍ ദുരം മാത്രമാണ് വാഹനത്തില്‍ സഞ്ചരിച്ചെന്നും ബാക്കിയെല്ലാം നടന്നായിരുന്നു സഞ്ചരിച്ചതെന്നും ശിഹാബ് ചോറ്റൂര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച യാത്ര പതിന്നെന്ന് മാസം പിന്നിടുമ്പോഴാണ് മദീനയിലെത്തുന്നത്. സൗദി കുവൈറ്റ് അതിര്‍ഥിയായ അല്‍ റഖായി വഴി സൗദിയിലേക്ക് പ്രവേശിച്ചത്. ശിഹാബ് ചോറ്റൂരിനെ പല സ്ഥലങ്ങളിലും മലയാളികളടക്കമുള്ള ആളുകള്‍ സ്വീകരിക്കുകയും അനുഗമിക്കുകയും ചെയ്തിരുന്നു. മദീനയിലെത്തിയ ശിഹാബ് ചോറ്റൂരിനെ മദീന കെ എം സി സി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സ്‌നേഹന്വാഷണങ്ങള്‍ കൈമാറി. അല്‍ഖസീമില്‍ അദ്ദേഹത്തെ അനുഗമിച്ച് മഞ്ചേശ്വരം സ്വദേശി റഫീഖ് ഫൈസിയും കൂടെയുണ്ട്.
ഫോട്ടോ: കേരളത്തില്‍ നിന്നും കാല്‍നടയായി മദീനയിലെത്തിയ ഹഞ്ച് തീര്‍ഥാടകന്‍ ശിഹാബ് ചോറ്റൂരിനെ മദീന കെ എം സി സി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുന്നു

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com