പത്തനംതിട്ട ജില്ലാ സംഗമത്തിനു പുതിയ ഭാരവാഹികള്‍

ജിദ്ദ: ജിദ്ദയിലുള്ള പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്‌മയായ പത്തനംതിട്ട ജില്ലാ സംഗമം എന്ന പി ജെ എസ് ന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ജോസഫ് വർഗീസ് (പ്രസിഡന്റ്), ജയൻ നായർ (ജനറൽ സെക്രട്ടറി). ഷറഫുദ്ധീൻ (ഖജാൻജി) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. വൈസ് പ്രസിഡന്റ്മാരായി സന്തോഷ് നായർ (അഡ്മിൻ), അയൂബ് ഖാൻ പന്തളം (ആക്ടിവിറ്റി), അലി തേക്കുതോട് (രക്ഷാധികാരി), ജോർജ് വർഗീസ്, മനു പ്രസാദ് (ഉപദേശകസമിതി) ഹൈദർ അലി (ജോയിന്റ് സെക്രട്ടറി), മനോജ് മാത്യു അടൂർ (ക്ഷേമകാര്യം) വിലാസ് കുറുപ്പ് (പിആര്‍ഒ), അനിൽ ജോൺ (കലാ-സംസ്കാരികം), സന്തോഷ് കെ. ജോണ്‍ (ബാലജനവേദി), അനില്‍ കുമാര്‍ പത്തനംതിട്ട (ചീഫ് ഏരിയ കോഡിനേറ്റര്‍), സജി ജോര്‍ജ്ജ് കുറുങ്ങാട്ട് (മെഡിക്കല്‍ വിഭാഗം), സലിം മാജിദ് (കായിക വിഭാഗം), വർഗീസ് ഡാനിയൽ (സ്പോണ്‍സര്‍ കമ്മിറ്റി) എന്നിവർ വിവിധ കൺവീനർമാരായും, നൗഷാദ് ഇസ്മായിൽ, എബി ചെറിയാന്‍, ജോസഫ് നെടിയവിള, മാത്യു തോമസ്, സിയാദ് അബ്ദുള്ള, സാബു മോൻ, അനിയന്‍ ജോര്‍ജ്, സന്തോഷ് പൊടിയന്‍, നവാസ് ചിറ്റാർ, രഞ്ജിത് മോഹൻ, ലാൽ കൃഷ്ണ തുങ്ങിയവർ എക്സിക്യൂട്ടിവ് അംഗങ്ങളായും ചുമതല ഏറ്റെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
പത്തനംതിട്ട ജില്ലാ സംഗമം അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടേയും ക്ഷേമത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയിലും, നാട്ടിലും നിർബാധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. പുതിയതായി അംഗങ്ങൾ ആകുവാനും കൂടുതൽ വിവരങ്ങൾക്കുമായി ജോസഫ് വർഗീസ് (0546015620), ജയൻ നായർ (0507535912) വിലാസ് കുറുപ്പ് (0551056087), അനില്‍ കുമാര്‍ പത്തനംതിട്ട (0538378734) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






