താനൂര്‍ ബോട്ട് ദുരന്തത്തിലെ മരണം 22

താനൂര്‍: മലപ്പുറം ജില്ലയിലെ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ സംഘത്തിന്റെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും. തീരത്തിന് 300 മീറ്റര്‍ അകലെ 35- ഓളം പേരുമായാണ് ബോട്ട് മുങ്ങിയത്. ഞായറാഴ്ച ഏഴ് മണിയോടെയാണ് അപകടംം. രക്ഷപ്പെടുത്തിയവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.

പരപ്പനങ്ങാടി, താനൂര്‍ ഭാഗത്തുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ബോട്ടിന്റെ വാതില്‍ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബോട്ടില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലായിരുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്.

പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്‌ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), ആവില്‍ ബീച്ച് കുന്നുമ്മല്‍ കുഞ്ഞമ്പി (38), താനൂര്‍ ഓലപ്പീടിക കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖ് (35), മകള്‍ ഫാത്തിമ മിന്‍ഹ (12), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ ജാബിര്‍ (40), മകന്‍ ജരീര്‍ (12), പരപ്പനങ്ങാടി കുന്നുമ്മല്‍ സീനത്ത് (38), ഒട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടില്‍ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീല, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫ്‌ലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സിവില്‍ പോലീസ് ഓഫീസര്‍ സബറുദ്ദീന്‍(38) എന്നിവര്‍ മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്.