സൗദി ഇന്ത്യന്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: സൗദി ഇന്ത്യന്‍ അസോസിയേഷന്റെ ലോഗോ പ്രകാശനം പ്രവാസ ലോകത്തെ വ്യത്യസ്ഥ തുറകളിലുള്ളവരുടെ സാന്നിധ്യത്തില്‍ നടന്നു.
ഡോ: വിനിതാ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി ചടങ്ങ് ഉത്ഘാടനം ചെയ്തു. സൗദിയില്‍ നിരവധി സംഘടനകളും കൂട്ടായ്മകളും പോഷക സംഘടനകളുമുണ്ടെങ്കില്‍ തന്നെ ഓരോ സംഘടനയും വിവിധ വിഭാഗങ്ങളായി നല്ല രീതിയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കാര്‍ എന്ന വിശാലമായ അര്‍ത്ഥത്തില്‍ ഒന്നിച്ചിരുന്ന് പ്രവാസികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ എന്ന നിലക്ക് സൗദി ഇന്ത്യന്‍ അസോസിയേഷന് ജിദ്ദയില്‍ ഇടമുണ്ടെന്ന് ഉദ്ഘാടകന്‍ പറഞ്ഞു വാട്‌സ്ആപ് കൂട്ടായിമയിലൂടെ മാസങ്ങളായുള്ള പ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരുടെ പ്രവര്‍ത്തനം സംഘടനാ രൂപത്തിലേക്ക് മാറുന്നത്. പ്രവര്‍ത്തന പരിചയമുള്ളവര്‍ നേതൃത്വരംഗത്തേക്ക് വരുന്നത് സംഘടനയുടെ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും ഉദ്ഘാടകന്‍ പറഞ്ഞു.

സൗദി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ വെളിയംകോട് ലോഗോ പ്രകാശനം ചെയ്ത് സംഘടനയുടെ ലോഗോ ജിദ്ദക്ക് സമര്‍പ്പിച്ചു. ഷാജു അത്താണിക്കല്‍ ആമുഖ പ്രസംഗം നടത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവര്‍ക്ക് തണലും തലോടലുമാകാനുള്ള ഒരു മഹത്തായ പ്രസ്ഥാനമായി സൗദി ഇന്ത്യന്‍ അസോസിയേഷനെ വളര്‍ത്തിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി, ഷാഫി പവര്‍ഹൗസ്, സലാഹ് കാരാടന്‍, യു എം ഹുസ്സൈന്‍ മലപ്പുറം, കെപി ഉമ്മര്‍ മങ്കട, റഷീദ് ഓയൂര്‍, ഗഫൂര്‍ ചാലില്‍, താജ് മണ്ണാര്‍ക്കാട്, ഷമര്‍ജാന്‍ കോഴിക്കോട്, ജലീല്‍ പരപ്പനങ്ങാടി, ടി കെ അബ്ദുറഹിമാന്‍, അസ്ഹബ് വര്‍ക്കല, സിമി അബ്ദുല്‍ ഖാദര്‍(വനിതാവിംഗ്) എന്നിവര്‍ ആശംസയര്‍പ്പിച്ചു. വിജേഷ് ചന്ദ്രു അതിഥികളെ പരിചയപ്പെടുത്തി. 19ാം തീല്ലതി നടക്കുന്ന ഉത്ഘാടന ചടങ്ങിനെ കുറിച്ച് അബ്ദുറസാഖ് മമ്പുറം വിശദീകരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ഗാന സദ്യയില്‍ ജിദ്ദയിലെ പ്രമുഖ ഗായകരായ മിര്‍സ ഷരീഫ്, ജമാല്‍ പാഷ, ബൈജു ദാസ്, ഡോ: ഹാരിസ്, മുംതാസ് റഹ്‌മാന്‍, സോഫിയ സുനില്‍, ഫാത്തിമ ഖാദര്‍ ആലുവ, കമറുദ്ദീന്‍, മുബാറക് തുടങിയവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.
അബ്ദുല്‍ ഖാദര്‍ ആലുവ, സുരേഷ് പഠിയം, ഹിജാസ് കളരിക്കല്‍, സിയാദ് അബ്ദുള്ള, നിസാര്‍ മണ്ണാര്‍ക്കാട്, സമീര്‍ മണ്ണാര്‍ക്കാട്, ജംഷീര്‍ അലനല്ലൂര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. നജീബ് കോതമംഗലം സ്വാഗതവും, അബ്ദുറസാഖ് ആലുങ്കല്‍ നന്ദിയും പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






