ഹരിത സാന്ത്വനം ഫിസിയോ തെറാപ്പി സെന്റര്‍ മെയ് അവസാന വാരത്തില്‍ വാഴക്കാട്ട് പ്രവര്‍ത്തനം ആരംഭിക്കും

വാഴക്കാട്: ശയ്യാവാലംഭരായവര്‍ക്ക് ആശ്വാസമേകുന്നതിന് വാഴക്കാട് ഗവണ്‍മെന്റ് ആശുപത്രി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ കെഎംസിസി ഹരിത സാന്ത്വനം ആതുര സേവാ കേന്ദ്രത്തിന് കീഴില്‍ ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിക്കുന്നു. ചീനി ബസാറിലെ മസ്ജിദുല്‍ ഇഹ്‌സാന്‍ ബില്‍ഡിങ്ങിലായിരിക്കും ഹരിത സാന്ത്വനത്തിന്റെ ഫിസിയോ തെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കുക. ഹരിത സാന്ത്വനത്തിന്റെ മറ്റു സേവനങ്ങളെ പോലെ ഫിസിയോ തെറാപ്പിയും തീര്‍ത്തും സൗജന്യമായാരിക്കും.
തെറാപ്പി ആവശ്യം കൂടി വരികയും ആവശ്യക്കാരില്‍ പലരും സാമ്പത്തിക പ്രയാസം നേരിടുകയും ചെയ്യുന്നുണ്ടെന്ന് ബോധ്യമായതിനാലാണ് ഹരിത സാന്ത്വനം പത്താം വാര്‍ഷികത്തോടനുബന്ധിച്ചു ഇങ്ങനെ ഒരു സേവന കേന്ദ്രം കൂടി ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, സെക്രട്ടറി സികെ ഷാക്കിറും അറിയിച്ചു.
മപ്പുറത്ത് നടന്ന ചടങ്ങില്‍ ഹരിത സാന്ത്വനം പദ്ധതികളുടെ ബ്രോഷര്‍ കെഎംസിസി നേതാവ് സിസി റസാഖിന് നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രകാശനം ചെയ്തു. പി.എ ജബ്ബാര്‍ ഹാജി, സികെ ശാക്കിര്‍, എംസി സിദ്ദിഖ് മാസ്റ്റര്‍, എം മുജീബ് മാസ്റ്റര്‍, അഡ്വ എംകെ നൗഷാദ്, ഇടി ആരിഫ്, എക്‌സല്‍ ജമാല്‍, കരീം വെട്ടത്തൂര്‍, ലത്തീഫ് കുറുപ്പത്, മസ്ജിദുല്‍ ഇഹ്‌സാന്‍ ഭാരവാഹി മഖ്ബൂല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.






