പി എച്ച് അബ്ദുല്ലയെ ജിദ്ദ കെഎംസിസി ആദരിച്ചു

വാഴക്കാട്: കലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറജ്യോതിസ്സായി ജ്വലിച്ചുനിന്ന മുസ്‌ലിംലീഗ് നേതാവ് പി എച്ച് അബ്ദുല്ലയെ ജിദ്ദ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ഒരു കാലത്ത് മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷനിലൂടെ ന്യൂനപക്ഷ ഹരിത രാഷ്ട്രീയത്തിന് സര്‍ഗാത്മക ദിശാബോധം നല്‍കിയ പി എച്ച് അബ്ദുല്ലയുടെ സേവനങ്ങള്‍ മഹത്തരവും അഭിനന്ദനാര്‍ഹവുമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും എനിക്ക് തേജസ്സും ഊര്‍ജവും നല്‍കുന്നത് ഇത്തരം പരിപാടികളും കലവറയില്ലാത്ത സ്‌നേഹവുമാണെന്ന് പി എച്ച് അബ്ദുല്ല മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
എക്‌സല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു. പി ഹമീദ് മാസ്റ്റര്‍, അലി അക്ബര്‍ ഊര്‍ക്കടവ്, സി ടി റഫീഖ്, കെ എം ഗഫൂര്‍ വെട്ടത്തൂര്‍ സംബന്ധിച്ചു. സി സി റസാഖ് സ്വാഗതവും കരീം വെട്ടത്തൂര്‍ നന്ദിയും പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






