ആദ്യകാല പ്രവര്‍ത്തകന് സ്വീകരണം നല്‍കി കേളി കലാസാംസ്‌കാരിക വേദി

റിയാദ്: സൗദിയിലെ യാമ്പുവില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ കേളി ആദ്യകാല പ്രവര്‍ത്തകനും, മുന്‍ വൈസ് പ്രസിഡന്റും, ജീവകാരുണ്യ കമ്മറ്റി കണ്‍വീനറുമായിരുന്ന അലി പട്ടാമ്പി എന്ന കല്ലുപറമ്പില്‍ അലിക്ക് കേളി കലാസാംസ്‌കാരിക വേദി സ്വീകരണം നല്‍കി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ബത്ഹ കേളി ഓഫിസില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ രക്ഷാധികാരി സമതി അംഗം ടി ആര്‍ സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ വര്‍ഗീസ് ഇടിച്ചാണ്ടി, ഷമീര്‍ കുന്നുമ്മല്‍, സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ സുകേഷ് കുമാര്‍, ജോഷി പെരിഞ്ഞനം, മനോഹരന്‍ നെല്ലിക്കല്‍, ബദിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി റഫീഖ് പാലത്ത്, ബത്ഹ ഏരിയ അംഗങ്ങളായ ഉമ്മര്‍ മുഞ്ഞിംവീട്ടില്‍, രാജേഷ് കാടപ്പടി, ഇസ്മയില്‍ കൊടിഞ്ഞി, വിനോദ് മലയില്‍, ധനേഷ്, മനോജ് കിഴിശ്ശേരി, സനയ്യ അര്‍ബൈന്‍ ഏരിയയിലെ ഷാഫി, നാസര്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ സംസാരിച്ചു. വിവിധ ഏരിയയില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുത്തു.

റിയാദില്‍ കേളി കെട്ടിപ്പടുക്കുന്നതില്‍ അനുഭവിച്ച ത്യാഗോഞ്ച്വലമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഹപ്രവര്‍ത്തകര്‍ പങ്കു വെച്ചത് പുതു തലമുറക്ക് ആവേശമായി. കേളിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളെ വീണ്ടും അടുത്തറിയാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും സഹപ്രവര്‍ത്തകര്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും വളരെ വൈകാരികമായി തന്റെ മറുപടി പ്രസംഗത്തില്‍ അലി പട്ടാമ്പി നന്ദി പറഞ്ഞു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com