അടൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു

ജിദ്ദ: ജോലി ആവശ്യാര്‍ഥം യാമ്പുവില്‍ നിന്ന് മദീനയിലേക്ക് പോകും വഴി ബദറില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിടത്ത് മരിക്കുകയും ചെയ്ത പത്തനംതിട്ട അടൂര്‍ ഏറത്ത് വില്ലേജിലെ വടക്കേടത്ത്കാവ് കല്ലൂട്ട് പുത്തന്‍ വീട്ടില്‍ ഗോപകുമാറിന്റെ (58) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു. മദീനാ കിംഗ് ഫഹദ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
യാന്‍മ്പു സ്വദേശിയായ തൊഴിലുടമ അമീര്‍-ന്റെ സഹകരണം മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഉണ്ടായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ മാത്രം അഞ്ച് ദവസത്തോളം തൊഴിലുടമ അമീര്‍ മദിനയില്‍ ഹോട്ടല്‍ വാടകക്കെടുത്ത് തങ്ങിയിരുന്നു. കരളത്തില്‍നിന്നും മൃഗസംരക്ഷണ വകുപ്പഏ് മന്ത്രി ചിഞ്ചൂറാണി, ഡെപ്യൂടി സ്പീക്കറും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപുകുമാര്‍, മുന്‍മന്ത്രി കെ.ഇ ഇസ്മയില്‍, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനിര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ എംബസി അടക്കമുള്ളവരുമായി വിഷയത്തില്‍ ഇടപെടുകയും മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. 18 ദിവസത്തെ നിയമ നടപടിക്കുശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.  സൗദി ഫ്രന്‍സ് ഫോര്‍ ജനറല്‍ കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു ഗോപകുമാര്‍.  സൗദിയ വിമാനത്തിലായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യ: ശാന്തിനി. മകള്‍: ആര്യ.
ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് ഷെഫീഖ് തോപ്പില്‍ മൂവാറ്റുപുഴ, ജിദ്ദ ന്യൂ ഏജ് ഇന്ത്യാ ഫോറം സാരഥി സത്താര്‍ ഇരിട്ടി എന്നിവര്‍ നാട്ടിലേക്കു മൃതദേഹം കൊണ്ടുപോകുവാനുള്ള  രേഖകളും മറ്റും ശരിയാക്കുവാന്‍ രംഗത്തുണ്ടായിരുന്നു.