സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കവുമായി ജിദ്ദ നിലംബൂര്‍ മണ്ഡലം കെഎംസിസി

ജിദ്ദ: നിലംബൂര്‍ മണ്ഡലം കെഎംസിസി ഈ വരുന്ന ചെറിയ പെരുന്നാള്‍ അവധികാലത്ത് ഏപ്രില്‍ 27, 28 തീയതികളില്‍ ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് ഫുട്‌ബോള്‍ മൈതാനത്ത് സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ് നടത്തുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

എന്‍ കെ സോക്കര്‍ ഫെസ്റ്റ് (നിലംബൂര്‍ കെഎംസിസി സോക്കര്‍ ഫെസ്റ്റ്) എന്ന പേരിലാണ് ടൂര്‍ണ്ണമെന്റ് നടത്തുക. എല്ലാ വര്‍ഷവും തുടര്‍ച്ചയായി ടൂര്‍ണ്ണമെന്റ് നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വളരെ വിപുലമായ രീതിയില്‍ ഈവര്‍ഷം മുതല്‍ തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൗദിയിലെ പ്രഗത്ഭ ക്ലബ്ബുകള്‍ നാട്ടില്‍ നിന്നുമുള്ള പ്രമുഖ താരങ്ങളെ അണി നിരത്തിക്കൊണ്ട് എന്‍ കെ സോക്കര്‍ ഫെസ്റ്റിന് തയ്യാറെടുക്കുത്തുകഴിഞ്ഞു. ലൂസേഴ്‌സ് ഫൈനലും കുട്ടികളുടെ അണ്ടര്‍ സെവന്റീന്‍ ടൂര്‍ണമെന്റ് കൂടി കോര്‍ത്തിണക്കി ജിദ്ദയിലെ സെവന്‍സ് ഫുട്ബാള്‍ പ്രേമികള്‍ക്ക് ഒരു നവ്യാനുഭവമൊരുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com

ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ജിദ്ദ സെന്‍ട്രല്‍ കെഎംസിസി  ഉപാധ്യക്ഷന്‍ പി സി എ റഹ്‌മാന്‍, മണ്ഡലം പ്രസിഡന്റ് അബൂട്ടി പള്ളത്, സെക്രട്ടറി സുബൈര്‍ വട്ടോളി, ട്രഷറര്‍ ജാബിര്‍ ചങ്കരത്, സോക്കര്‍ ഫെസ്റ്റ് കോഡിനേറ്റര്മാരായ മുനീര്‍ ബാബു, സജജാദ് മൂത്തേടം എന്നിവര്‍ ഫുട്‌ബോള്‍ മത്‌സരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com