അസ്‌ലം ചെറാട്ടിന് സ്വീകരണം നൽകി

ജിദ്ദ : ന്യൂ ഏജ് ഇന്ത്യാ ഫോറത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും സിഫ്, കേരള കലാസാഹിതി എന്നീ സംഘടനകളുടെ ആദ്യകാല സാരഥിയുമായ അസ്‌ലം ചെറാട്ടിന് ജിദ്ദ ന്യൂ ഏജിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഷറഫിയ ഇമ്പീരിയൽ ഹോട്ടലിൽ ചേർന്ന ചടങ്ങിൽ ന്യൂ ഏജ് രക്ഷാധികാരി പി പി റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സത്താർ ഇരിട്ടി, മുസാഫിർ, സുബൈര്‍ ആലുവ, സുബൈര്‍ ഒ. പി, നജ്മുദ്ദീന്‍ ഏരൂര്‍, മുഹമ്മദ് നഫാസ്, അസീസ് മുക്കം, റഫീഖ് മങ്കട, പ്രസാദ് മഞ്ചേരി, സന്തോഷ് കൊട്ടാരക്കര, സിറാജ് തലശ്ശേരി, മുഹമ്മദ് മമ്മി, റഫീഖ് മധുവായ് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ അസ്‌ലം കഴിഞ്ഞ ദിവസം കുടുംബസമേതം വിസിറ്റ് വിസയിൽ എത്തിയതായിരുന്നു. നാട്ടിലെ അനുഭവങ്ങളും പ്രവാസ കാലത്തെ ഓർമകളും അദ്ദേഹം പങ്ക് വെച്ചു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






