ന്യൂ ഏജ് ഇന്ത്യ ഫോറം: ബാഗ്ദാദിയ യൂണിറ്റ് രൂപീകരിച്ചു.

ജിദ്ദ: ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദ ബാഗ്ദാദിയ യൂണിറ്റ് രൂപീകരിച്ചു. ഇംപീരിയല്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്ന യോഗം ന്യൂ ഏജ് സ്ഥാപക നേതാവ് അസ്ലം ചേറാട്ട് ഉദ്ഘാടനം ചെയതു. ന്യൂ ഏജ് രക്ഷാധികാരി പി പി റഹീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ ഇരിട്ടി, സുബൈര്‍ ആലുവ, സുബൈര്‍ ഒ. പി, നജ്മുദ്ദീന്‍ ഏരൂര്‍ എന്നിവർ സംസാരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി മധു രാജേന്ദ്രന്‍(രക്ഷാധികാരി), ഒ. പി സുബൈര്‍(പ്രസിഡന്റ്), റഫീഖ് മധുവായ്(വൈസ് പ്രസിഡന്റ്), മുഹമ്മദ് നിഷാദ്(ജനറല്‍ സെക്രട്ടറി), സാബിദ് പി കൊടിഞ്ഞി(സെക്രട്ടറി), റഫീഖ് മങ്കട(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
മുഹമ്മദ് നഫാസ് സ്വാഗതവും അസീസ് മുക്കം നന്ദിയും പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






