അബ്ദുള്ള വല്ലാഞ്ചിറക്ക് സ്വീകരണം നൽകി

അബ്ദുള്ള വല്ലാഞ്ചിറയെ ഹക്കീം പാറക്കൽ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.
ജിദ്ദ: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറക്ക് ജിദ്ദ ഒഐ സിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.  പ്രസിഡന്റ് ഹക്കീം പാറക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഹുസൈൻ ചുള്ളിയോട്, അഷ്റഫ് അഞ്ചാലൻ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, യു എം ഹുസൈൻ മലപ്പുറം  ഉമ്മർ മങ്കട  ജലീഷ് കാളികാവ്  ഫൈസൽ മക്കരപ്പറമ്പ്, ഗഫൂർ കാളികാവ്  ഇസ്മായിൽ കൂരിപ്പൊയിൽ  തുടങ്ങിയവർ സംബന്ധിച്ചു.
റിയാദിൽ വെച്ചു നടന്ന ഒഐസിസി ചിന്തൻ ശിവിരിൽ പങ്കെടുത്ത പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ അബ്ദുള്ള വല്ലാഞ്ചിറ നിർവഹിച്ചു.

gulfmailayali.in ല്പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്ഇമെയില്ചെയ്യുക editorgulfmalayali@gmail.com