സംഗീതപ്രേമികളുടെ കൂട്ടായ്മയായ ‘ഖയാല്‍’ സംഗീത നിശ സംഘടിപ്പിച്ചു.

ജിദ്ദ: ജിദ്ദയിലെ സംഗീത പ്രേമികളുടെ കൂട്ടയ്മയായ ‘ഖയാല്‍’ സംഘടിപ്പിച്ച സംഗീത നിശ ആസ്വാദകര്‍ക്ക് ഹൃദ്യമായി. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി പ്രോത്‌സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഖയാല്‍’ സംഗീത നിശ സംഘടിപ്പിച്ചത്.
സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ നസീര്‍ വാവാകുഞ്, സുബൈര്‍, അബ്ദുല്‍ ഖാദര്‍, ബഷീര്‍ പരുത്തിക്കുന്നന്‍, ഹസ്സന്‍ കൊണ്ടോട്ടി, യുസുഫ് കോട്ട, ഗഫൂര്‍ ചാലില്‍, റാഫി ബീമാപ്പള്ളി, സിയാദ്, മാധ്യമ പ്രവര്‍ത്തകന്‍ ജാഫറലി പാലക്കോട്, എഴുത്തുകാരി റജിയ ബീരാന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.
മുംതാസ് അബ്ദുറഹ്‌മാന്‍, ബീഗം ഖദീജ, ഷറഫുദ്ദിന്‍ പത്തനംതിട്ട, ആഷിര്‍ കൊല്ലം, റിയാസ് മേലാറ്റൂര്‍, പ്രിജിന്‍ വൈക്കം, ഷാജിത, സിനി അബ്ദുല്‍ ഖാദര്‍, രജികുമാര്‍ പരവൂര്‍, മുബാറക് വാഴക്കാട്, സുധീര്‍ കൊണ്ടോട്ടി, ബഷീര്‍ കൂടത്തായി, ഷബീര്‍ കോട്ടപ്പുറം, മാസ്റ്റര്‍ അശ്വന്ത്, മൗഷ്മി ഷരീഫ്, റഷീദ് ഓയൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
റിയാസ് മേലാറ്റൂര്‍ അവതാരകനായി, ഷാജി കായംകുളം, മാഹീന്‍ കുളച്ചല്‍, ജ്യോതി ബാബുകുമാര്‍, രമ്യ പ്രിജിന്‍, നവാസ് ചിറ്റാര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. പ്രശസ്ത ഗായിക റംല ബീഗത്തിന്റെ ചികിത്സാ സഹായര്‍ത്ഥം ഖയാല്‍ നേരത്തെ സംഗീത നിശ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നും കലംകാന്‍മാരുടെ ക്ഷേമത്തിനായി വിവിധ പരിപാടികള്‍ ഒരുക്കുമെന്ന് കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ റഷീദ് ഓയൂര്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
| gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com |






