സ്വീകരണം നൽകി

ജിദ്ദ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുജീബ് പാക്കടകക്കും ഹ്രസ്വ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ മുൻ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടും പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈ: പ്രസിഡന്റുമായ നാസർ ജമാലിനും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി ജിദ്ദ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അസ്ഹാബ് വർക്കല ഉദ്ഘാടനം ചെയ്തു.

രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് ബാബു ചാലിയാറിന് യാത്രയപ്പും നൽകി.
ന്യൂനപക്ഷ വിഭാഗങ്ങളെ കോൺഗ്രസ് പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മൈനോറിറ്റി ഡിപ്പാർട്ട്മെന്റിൻറെ നേതൃതലത്തിൽ പ്രവർത്തിക്കുവാൻ പാർട്ടി നൽകിയ അവസരം ഒഐസിസിക്കുള്ള അംഗീകാരമായി കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ മുജീബ് പാക്കട പറഞ്ഞു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന നാസർ ജമാൽ പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി നിർമ്മിക്കുന്ന ആര്യാടൻ സ്മാരക കോൺഗ്രസ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഹെൽപ്പ് ഡെസ്കിലൂടെ സമർപ്പിക്കപ്പെട്ട പ്രവാസി ക്ഷേമനിധി കാർഡ് വിതരരണം ജമാൽ നാസറും മുജീബ് പാക്കടയും നൗഷാദ് ചാലിയാറും നിർവ്വഹിച്ചു.
മുസ്തഫ പെരുവള്ളൂർ, ഹുസ്സൈൻ ചുള്ളിയോട്, ശരീഫ് അറക്കൽ (ജിദ്ദ ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡണ്ട്), കുഞ്ഞുമുഹമ്മദ് കോടശ്ശേരി, ഷമീർ നദവി (ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി), ഷൗക്കത്ത് പരപ്പനങ്ങാടി, ഇസ്മയിൽ കൂരിപ്പൊയിൽ, എംടി ഗഫൂർ, വി പി ഫൈസൽ , സാഹിർ വാഴയിൽ, ഉമ്മർ മങ്കട, യു എം ഹുസ്സൈൻ മലപ്പുറം ,നാസർ കോഴിത്തൊടി, കുഞ്ഞാൻ പൂക്കാട്ടിൽ എന്നിവർ സംസാരിച്ചു.
ആസാദ് പോരൂർ സ്വാഗതവും ഷിബു കാളികാവ് നന്ദിയും പറഞ്ഞു.
| gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com |






