ജെൻറ്റർ ന്യൂട്രാലിറ്റി സർക്കാരിന്റെ കഴിവ്കേട് മറച്ചു പിടിക്കാനുള്ള ആയുധം മാത്രം: അഡ്വ:ഫാത്തിമ തഹലിയ

ജിദ്ദ: കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനും, ക്ഷേമത്തിനും വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത സർക്കാർ ആണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. കൊട്ടിഘോഷിച്ച രണ്ടാം പിണറായി സർക്കാറിന്റെ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള ആയുധമാക്കിയാണ് ജെൻട്രൽ ന്യൂട്രാലിറ്റി എന്ന വിഷയം കേരളീയ പൊതുസമൂഹത്തിൽ ചർച്ചാവിഷയമാക്കി ഉയർത്തി കൊണ്ട് വരുന്നത് എന്ന് ജിദ്ദയിൽ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച “ആത്മാഭിമാനത്തിന്റെ 75 സംവത്സരങ്ങൾ” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി അഡ്വ: ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം നാസർ എടവനക്കാട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജൈസൽ കരിപ്പൂർ അധ്യക്ഷതവഹിച്ചു. ബഷീർ മൂന്നിയൂർ, ഇസ്ഹാക്ക് പൂണ്ടോളി, ഇണ്ണി നിലമ്പൂർ, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്,മുസ്ലിം ലീഗ് മൂന്നിയൂർ പഞ്ചായത്ത് ട്രഷറർ അൻവർ സാദാത്,നൗഫൽ ഉള്ളാടൻ,ജംഷീർ മൂന്നിയൂർ,നൗഹീദ് മൂന്നിയൂർ സംസാരിച്ചു. ജനറൽ സെക്രട്ടറി മജീദ് കള്ളിയിൽ സ്വാഗതവും, ട്രഷറർ നസീം കാടപ്പടി നന്ദിയും പറഞ്ഞു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com