ഇ പി – ഇൻഡിഗോ മഞ്ഞുരുക്കം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനറും മുൻ മന്ത്രിയുമായ ഇ പി ജയരാജൻ ഇൻഡിഗോ വിമാനക്കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ നീക്കവുമായി ഇൻഡിഗോ. നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ഇൻഡിഗോ ഉദ്യോഗസ്ഥ ഇ പി ജയരാജനോട് ആവശ്യപ്പെട്ടു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഇ പിയുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇൻഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥ ഫോണിൽ വിളിച്ചെന്ന് ഇ പി ജയരാജൻ പറഞ്ഞുവെന്ന് ഒരു മലയാള ടെലിവിഷൻ ചാനൽ  റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം രേഖാമൂലം എഴുതി നൽകണമെന്ന് ജയരാജൻ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഇൻഡിഗോ വിമാനത്തിൽവെച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് ഇ പി ജയരാജൻ ഇൻഡിഗോ വിമാനയാത്ര ബഹിഷ്കരിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ജയരാജൻ പ്രതിരോധിച്ചിരുന്നു. ഇതേ തുടർന്നു ജയരാജന് വിമാനക്കമ്പനി മൂന്നു ആഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതാണ് ജയരാജനെ പ്രകോപിച്ചത്. തുടർന്നു, ഇൻഡിഗോയെ ബഹിഷ്കരിക്കുന്നതായി ജയരാജൻ പ്രഖ്യാപിച്ചു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com