ടീം  മാംഗ്‌ളൂര്‍ സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

തബൂക്ക്: മലയാളി അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് (മാസ്സ് തബൂക്ക്)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എട്ടാമത് അനീഷ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീം  മാംഗ്‌ളൂര്‍ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ലയണ്‍സ് തബൂക്കിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് മാംഗ്‌ളൂര്‍ കിരീടം ചൂടിയത്. നിശ്ചിത പത്തോവറില്‍ 96 റണ്‍സ്  നേടിയ  ലയണ്‍സ് നെ 9.2 ഓവറില്‍ മാംഗ്‌ളൂര്‍ സ്‌ട്രൈക്കേഴ്‌സ് ലഷ്യം മറികടന്നു. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി മാംഗ്‌ളുൂര്‍ സ്‌ട്രൈക്കേഴ്‌സ്‌ന്റെ ഫയാസ് തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരീസും ബെസ്റ്റ്  ബൗളറുമായി മാംഗ്‌ളുൂര്‍ സ്‌ട്രൈക്കേഴ്‌സ്‌ന്റെ അന്‍സാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ടി.എസ്.കെ തബൂക്കിനെ ലയണ്‍സ് തബുക്കും മാസ്റ്റര്‍ ബ്ലാസ്‌റ്റേഴ്‌സിനെ മാംഗ്‌ളുൂര്‍ സ്‌ട്രൈക്കേഴ്‌സും പരാജയപ്പെടുത്തിയിരുന്നു. യഥാക്രമം മുകേഷ് (ലയണ്‍സ് തബൂക്ക്), തൗസീഫ് (മാംഗ്‌ളുൂര്‍ സ്‌ട്രൈക്കേഴ്‌സ്) എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് ആയി.

ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് അതിയാബ് അല്‍ താസജ് ബ്രോജ്ള്ളസും   വിജയികള്‍ക്കുള്ള ട്രോഫി റെസ്മിയ റെസ്‌റ്റോറന്റും സമ്മാനിച്ചു. റണ്ണേഴ്‌സ്അപ്പിനുള്ള ക്യാഷ് പ്രൈസ് തറവാട് റെസ്‌റ്റോറന്റും ട്രോഫി കേരള റെസ്‌റ്റോറന്റും സമ്മാനിച്ചു.