23 ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസന്‍സ് തൊഴില്‍ മന്ത്രാലയം റദ്ദാക്കി അടച്ചുപൂട്ടി

ദോഹ: 23 ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. വിദേശത്ത് നിന്ന് ലേബര്‍ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രിക്കാനുള്ള തീരുമാനം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികളോട് പ്രതികരിക്കാത്തതിനാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം (എംഒഎല്‍) അറിയിച്ചു.
തൊഴില്‍ദാതാക്കളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ തുടര്‍ച്ചയായ തുടര്‍നടപടികളുടെയും നിയന്ത്രണത്തിന്റെയും ഭാഗമായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം.
അല്‍ നാസര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി, അല്‍-ഷുയൂഖ് മാന്‍പവര്‍, അല്‍-മീര്‍ മാന്‍പവര്‍, ഫ്രണ്ട്‌സ് മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, ഓണ്‍ പോയിന്റ് റിക്രൂട്ട്‌മെന്റ് സൊല്യൂഷന്‍, യൂറോടെക് മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് തുടങ്ങിയവ അടച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍പെടും.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്നതിനുള്ള പ്രയോഗിച്ച തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ തുടര്‍ച്ചയായ പരിശോധന കാമ്പെയ്‌നുകള്‍ നടത്താറുണ്ട്.
ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പുതിയ തൊഴില്‍ കരാറുകള്‍ ഗ്യാരന്റി നീട്ടാനുള്ള തീരുമാനത്തിന്റെ നിബന്തനകള്‍ക്കനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധനാ സംഘങ്ങള്‍ ഉറപ്പ് വരുത്തുകയും ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് പരമാവധി വില നിശചയിക്കാനുള്ള തീരുമാനമനുസരിച്ച് റിക്രൂട്ട്‌മെന്റ് വിലകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
40288101 എന്ന ഹോട്ട്‌ലൈന്‍ ഉള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് തൊഴില്‍ മന്ത്രാലയം നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധന്തപ്പെട്ട് ഗാര്‍ഹിക ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ നിന്നുള്ള ദുരുപയോഗങ്ങളോ ലംഘനങ്ങളോ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. പ്രൊബേഷണറി കാലാവധി നീട്ടല്‍, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരമാവധി ഫീസ് പരിമിതപ്പെടുത്താനുള്ള തീരുമാനം തുടങ്ങിയ ലംഘനങ്ങളെ കുറിച്ചും പരാതിപ്പെടാവുന്നതാണ്.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






