വിജയന് കേളി യാത്രയയപ്പ് നൽകി

റിയാദ് : കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗം വിജയന്, യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കെട്ടിടനിർമാണ മേഖലയിൽ കഴിഞ്ഞ 35 വർഷമായി ജോലി ചെയ്തു വരുന്ന വിജയൻ തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശിയാണ്.
ദവാദ്മി കേളി ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഗിരീഷ് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഉമ്മർ സ്വാഗതമാശംസിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ ഷാജി പ്ലാവിളയിൽ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബിനു, അബ്ദുൽ സലാം, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റാഫി, സുനിൽകുമാർ, അഫ്സൽ, യൂണിറ്റ് അംഗം ഹംസ തനവൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com
വിജയനുള്ള ടിക്കറ്റും അനുബന്ധ രേഖകളും ഷാജി പ്ലാവിളയും, രാജേഷും കൈമാറി. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ വിജയന് കൈമാറി. യാത്രയയപ്പിന് വിജയൻ നന്ദി പറഞ്ഞു.






