റോജൻ മാഷിന് യാത്രയയപ്പ് നൽകി

തബൂക്ക് : തബൂക്കിലെ പ്രവാസത്തിനു വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് യാത്രയാകുന്ന മാസ്സ് മദീനാ യൂണിറ്റംഗം റോജൻ തുരുത്തിയിലിനു മദീനാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ  യാത്രയയപ്പ് നൽകി. മാസ്സ് കേന്ദ്ര കമ്മറ്റി ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ ആന്റണി പി.വി അധ്യക്ഷത വഹിച്ചു. മാത്യു തോമസ് നെല്ലുവേലിൽ, ഉബൈസ് മുസ്തഫ, ജോസ് സ്കറിയ, പ്രവീൺ പുതിയാണ്ടി, സാബു പാപ്പച്ചൻ, അനീഷ് മാത്യു, ജിമ്മി കീഴൂർ, ജയ്മോൻ കല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഉപഹാരം പ്രവർത്തകർ അദ്ദേഹത്തിന് സമർപ്പിച്ചു.തുടർന്ന് അദ്ദേഹം മറുപടി പ്രസംഗം നടത്തി. കഴിഞ്ഞ പന്ത്രണ്ടു വർഷക്കാലമായി തബൂക്കിലുള്ള അദ്ദേഹം തബൂക്ക് ഇന്റർനാഷണൽ സ്‌കൂൾ അധ്യാപകനായും സേവനമനുഷ്‌ടിച്ചു. മലയാളം മിഷൻ തബൂക്ക് മേഖല സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. ഇടുക്കി സ്വദേശിയാണ്. ഭാര്യ ജോസ്മി റോജൻ തബൂക്ക് മിലിറ്ററി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com