ഒ ഐ സി സി സാന്ത്വനം 2023 ഉത്ഘാടനം ചെയ്തു

ജിദ്ദ: സമൂഹ നന്മ ലക്ഷ്യം വെച്ചുകൊണ്ടുള്ള കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഒ ഐ സി സി മലപ്പുറം മുനിസിപ്പല്‍ കമ്മറ്റിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനിയമെന്ന് ഒ ഐ സി സി സീനിയര്‍ ലീഡര്‍ മുസ്തഫ പെരുവള്ളൂര്‍ പറഞ്ഞു. ‘സാന്ത്വനം 2023’ ഔപചാരിക ഉത്ഘാടനം ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എം ഹുസ്സൈന്‍ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. മതനിരപേക്ഷതയുടെ 138 സംവത്സരങ്ങള്‍ പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 138 മത് ജന്മദിനത്തിന് സ്‌നേഹ സമ്മാനമായ 138 രൂപ ചലഞ്ച് അസ്ഹബ് വര്‍ക്കല (ഒ ഐ സി സി തിരുവനന്തപുരം) വി പി കെ മൊയ്തീന് നല്‍കി പങ്കാളിയായി.
മലപ്പുറം ജില്ല മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പാക്കട മുജീബിനെ ചടങ്ങില്‍ ആദരിച്ചു. യു എം ഹുസ്സൈന്‍ മലപ്പുറം പൊന്നാട അണിയിച്ചു. പാക്കട മുജീബ് മറുപടി പ്രസംഗം നടത്തി. ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് കടന്ന് വന്ന ഇടത് സഹയാത്രികനായവിരുന്ന ഒ സി സയ്ദിനെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലില്‍ അംഗത്വം നല്‍കി ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ചു. രാജ്യം അപകടകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന വര്‍ത്തമാന കാലത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഫാസിസത്തേയും വര്‍ഗ്ഗീയതയെയും പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസിനെ കഴിയുകയുള്ളു എന്ന് മനസ്സിലാക്കുന്നുവെന്നും ഒ പി സയ്ദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഹുസ്സൈന്‍ ചുള്ളിയോട്, ജമാല്‍ നാസര്‍, ഇസ്മായില്‍ കൂരിപ്പൊയില്‍, അഷ്‌റഫ് അഞ്ചാലന്‍, ആസാദ് പോരൂര്‍, അഷ്‌റഫ് മേല്‍മുറി, ഷിബു കാളികാവ്, നൗഷാദ് ബാബു ചാലിയാര്‍, സമീര്‍ കാളികാവ്, മജീദ് ചേറൂര്‍, നാസര്‍ കോഴിത്തൊടി എന്നിവര്‍ സംസാരിച്ചു.
സി പി ശബീര്‍ അലി, പി കെ നാദിര്‍ഷ, ടി പി അബ്ദുല്‍ റഷീദ്, എന്‍ വി അബ്ദുറഹിമാന്‍, മുജീബ് റഹ്‌മാന്‍ ചേറൂര്‍, ഫിറോസ് കണ്ണങ്കാടന്‍, സി കെ ബഷീര്‍, ടി കെ അജയകുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കുഞ്ഞാന്‍ പൂക്കാട്ടില്‍ സ്വാഗതവും, കമാല്‍ കളപ്പാടന്‍ നന്ദിയും പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






