നാസർ ഫൈസി കൂടത്തായിക്ക് തബൂക്കിൽ സ്വീകരണം നൽകി

തബൂക്ക്: ജംഇയ്യത്തുൽ ഖുത്ബ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിക്ക് തബൂക്ക് കെഎംസിസി, തബൂക്ക് എസ്.ഐ.സി, തബൂക്ക് എച്ച്.ഐ.സി മദ്രസ്സ കമ്മിറ്റിയും സംയുക്തമായി സ്വീകരണം നൽകി. ആംദീദ്-2023 എന്ന പേരിൽ ഫുൻദ്ദൂഖ് സഹാബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശിഹാബുദ്ദീൻ ഫൈസി അദ്ധ്യക്ഷതവഹിച്ചു,
കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമദ് ആഞ്ഞിലങ്ങാടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു, മുഖ്യ പ്രഭാഷണം നടത്തിയ നാസർ ഫൈസി കൂടത്തായി വർത്തമാന കാലഘട്ടത്തിൽ വിശ്വാസം മുറുകെപിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുകയും ട്രാൻസ് ജന്റർ വിവാദം മുന്നിർത്തി വിഷയത്തെ പ്രതിപാതിച്ചു സംസാരിച്ചു.
കെഎംസിസി, സാമൂഹ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ പത്ത് വർഷക്കാലമായി തബൂക്കിൽ നിയന്ത്രിക്കുന്ന കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഖാദർ ഇരിട്ടിയെ ആദരിച്ചു, കഴിഞ്ഞ വർഷം കെ ഐ എം മദ്രസ്സയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും,വിവിധ മത്സരയിനങ്ങളിൽ വിജയികളായിട്ടുള്ള കുട്ടികൾക്കുള്ള സമ്മാനദാനവും നാസർ ഫൈസി നിർവ്വഹിച്ചു.
ഖാദർ ഇരിട്ടി, ഷമീർ ഫൈസി, അയ്യൂബ് ഖാസിമി എന്നിവർ സംസാരിച്ചു, സക്കീർ മണ്ണാർമല, ഗഫൂർ പുതുപൊന്നാനി, വീരാൻ കുട്ടി കുമ്മിണിപ്പറമ്പ്, ബഷീർ പ്രസ്സ്, ബഷീർ വാഴക്കാട്, നിസാം ടി ബി ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫസൽ എടപ്പറ്റ സ്വാഗതവും, സിറാജ് കാഞ്ഞിരമുക്ക് നന്ദിയും പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






