പെരിന്തല്‍മണ്ണ മണ്ഡലം കെ എം സി സി വനിതാ സമ്മേളനം നടത്തി

ജിദ്ദ: ജിദ്ദ-പെരിന്തല്‍മണ്ണ മണ്ഡലം കെ എം സി സി യുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 100ല്‍ പരം വനിതാ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മണ്ഡലം കെ എം സി സി വനിതാ വിങ്ങിന്റെ സമ്മേളനം നടത്തി. കെഎംസിസിയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ വനിതകളുടെ സജീവത വിളിച്ചോദിക്കുന്നതായിരുന്നു സമ്മേളനത്തിനെത്തിയ വനിതകളുടെ പങ്കാളിത്തം.

ശറഫിയ്യ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനത്തില്‍ മണ്ഡലം ട്രഷറര്‍ മണി പെരിന്തല്‍മണ്ണ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മുണ്ടക്കുളം ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്ഹാക്ക് പൂണ്ടോളി മുഖ്യ പ്രഭാക്ഷണം നടത്തി. ജിദ്ദാ കെ എം സി സി വനിതാ വിങ്ങ് ഭാരവാഹികളായ ഷമീല ടീച്ചര്‍, ഖുബ്‌റാ ലത്തീഫ്, നസീഹ ടീച്ചര്‍, സാബിറാ മജീദ്, ജസ്‌ലിയ ലത്തീഫ്, പാലക്കാട് ജില്ലാ കെ എം സി സി ഭാരവാഹി ഹുസൈന്‍ കരിങ്കറ, ഫാഹിദാ ബാബു എന്നിവര്‍ സംസാരിച്ചു. ജിദ്ദയിലെ കെ എം സി സി യുടെ പ്രവര്‍ത്തനത്തിലും സാംസ്‌ക്കാരിക സാമൂഹിക മേഖലകളിലും വനിതാ വിങ്ങിന്റെ ഇടപെടലുകള്‍ കൂടുതല്‍ സജീവ മാക്കുന്നതിനായി വനിതാ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
മുനീര്‍ മണലായ ഖുര്‍ആന്‍പാരായണം നടത്തി. സെക്രട്ടറി ഇഖ്ബാല്‍ മേലാറ്റൂര്‍ സ്വാഗതവും നാസര്‍ പാക്കത്ത് നന്ദിയും പറഞ്ഞു.






