ജെ.സി.ഡബ്ല്യു.സി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

ജിദ്ദ- സിജി വിമന്‍ കളക്ടീവ് (ജെ.സി.ഡബ്ല്യു.സി) കൊച്ചി ആസ്ഥാനമായുള്ള ജീവനീയം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് രക്ഷിതാക്കള്‍ക്കായി സൗജന്യ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ‘ഹെല്‍ത്തി ലിവിങ്, ഹെല്‍ത്തി ബ്രെയിന്‍ ആന്റ ഹെല്‍ത്തി പാരന്റിംഗ്’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ആരോഗ്യ പരിചരണം, നല്ല ജീവിതം, മാതൃകാ പാരന്റിങ്, കുട്ടികളുടെ പഠന വൈകല്യം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധയായ ജീവനീയം ഫൗണ്ടറും സി.ഇ.ഒയുമായ ചൈല്‍ഡ് കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. രശ്മി പ്രമോദ് ക്ലാസ് നയിക്കും.
കുട്ടികളുടെ പഠന വൈകല്യവും സ്‌പെഷ്യല്‍ കെയറുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ക്കും അവസരം ഉണ്ടായിരിക്കും. ഫെബ്രുവരി 22ന് വൈകുന്നേരം 4.15 മുതല്‍ 6.30വരെ മക്രോണ ജെ.എന്‍.എച്ച് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ (https://forms.gle/






