കെ.ഡി.എസ്.എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അൽ ഖോബർ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവേശ്യയിലെ കാസർഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായിമയായ കെ.ഡി.എസ്.എഫ്. അൽ ഖോബർ കമ്മിറ്റി ജനറൽ ബോഡി യോഗം അൽ ഖോബറിലെ അപ്സര ഹോട്ടലിൽ വെച്ചു  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാൽ ഉൽഘാടനവും അൽ ഖോബർ കമ്മിറ്റി പ്രസിഡണ്ട് ഖലീൽ പടിഞ്ഞാർ അദ്ധ്യക്ഷതയും ജനറൽ സെക്രട്ടറി ഷഫീഖ് പട്ള സ്വാഗതവും നിർവഹിച്ചു..

സെക്രട്ടറി ഷഫീഖ് പട്ള മൂന്ന് വർഷത്തെ കെ. ഡി. എസ്. എഫ് ഖോബർ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

യോഗത്തിൽ അൻവർ ഖാൻ ചേരങ്കൈ, റഫീഖ് ത്രകരിപൂർ, ഹനീഫ് അറബി, സുബൈർ ഉദിനൂർ, ജുനൈദ് നീലെശ്വേരം എന്നിവർ സംസാരിച്ചു.

2023 വർഷത്തിലേക്കുള്ള ഭാരവാഹികളായി ഖലീൽ പടിഞ്ഞാറിനെ പ്രസിഡന്റയും ഷഫീഖ് പട്ളയെ ജനറല്‍ സെക്രട്ടറിയായും നാസർ ചേരങ്കെയെ ട്രഷറായും റഫീഖ് ത്രികരിപൂർ, ഹനീഫ് അറബിയെ വൈസ് പ്രസിഡന്റമാരായും നിസാം ഉപ്പള, ജുനൈദ് നീലെശ്വേരം ജോയിന്റ് സെക്രട്ടറിമാരായം, ഹാരിസ് എരിയപാടി, ഇബ്രാഹിം പള്ളൻകോട് എന്നിവരെ പ്രോഗ്രാം കണ്‍വീനർമാരായും, അൻവർ ഖാൻ ചേരങ്കെയെ മീഡിയ കോർഡിനറ്ററായും തിരഞ്ഞെടുത്തു.

സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് അംഗടിമുഗർ തെരഞ്ഞടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. ഹാരിസ് എരിയപ്പാടി നന്ദിയും പറഞ്ഞു.