ഭൂകമ്പം: ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുംവിധം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ അറസ്റ്റില്‍

ഇസ്താംബുള്‍: തെക്കന്‍ തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് നാല് പേരെ കസ്റ്റഡിയിലെടുത്തതായി തുര്‍ക്കി പോലീസ് അറിയിച്ചു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. തുര്‍ക്കിയിലും സിറിയയിലും 4,800-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ക്ക് കൊടും തണുപ്പില്‍ അഭയം ലഭിക്കാതിരിക്കുകയും ചെയ്തു.

ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ച് വിപുലമായ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു വിവരവും അധികൃതര്‍ പുറത്തുവിടിട്ടില്ല.