യാന്‍മ്പുവില്‍ ദുരിതത്തിലായി തൊഴിലാളികള്‍; സമാശ്വാസവുമായി നവോദയ

യാന്‍മ്പു: യാന്‍മ്പു സിറ്റിയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെ അല്‍ നഖലിലെ യാന്‍മ്പു ഹൗസിംഗ് പ്രോജക്റ്റിന്റെ ഭാഗമായി റിയാദ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ദി സൗദി അറേബ്യന്‍ കട്ടേര കമ്പനിയിലെ ഇരുപത്തിയഞ്ചോളം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കഷ്ടപ്പാടിലാടെന്ന വിവരത്തെ തുടര്‍ന്ന് ജിദ്ദ നവോദയ യാന്‍മ്പു ഏരിയാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ രണ്ടു ദിവസം കൊണ്ട് നടത്തിയ പ്രയത്‌നത്തിന്റെ ഭാഗമായി അടിയന്തിര സഹായമായി ഏകദേശം ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് കൈമാറി.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മൂന്ന് വര്‍ഷമായി നടക്കുന്ന പ്രൊജ്ക്റ്റിലെ തൊഴിലളികള്‍ ദുരിത ജീവിതത്തിലാണിപ്പോള്‍. പലരുടെയും താമസരേഖയും, ആരോഗ്യ ഇന്‍ഷൂറന്‍സ് കാലാവധിയും ഒരു വര്‍ഷത്തോളമായി കഴിഞ്ഞിരിക്കുന്നു. പതിനൊന്ന് മാസത്തോളായി ശമ്പളം ലഭിച്ചിട്ട്. ഒടുവില്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ജോലിയും നിര്‍ത്തിവെച്ചിരിക്കുകയാണ്. ദുരിതകയത്തിലായ തൊഴിലാളികള്‍ക്ക് സ്വദേശികള്‍ വല്ലപ്പോഴും നല്‍കുന്ന ദിവസക്കൂലി ജോലികളിലാണ് നാളുകള്‍ നീക്കുന്നത്. വെള്ളവും വൈദ്യുതിയും വരെ ഇടവിട്ടാണ് കമ്പനി അനുവദിയ്ക്കുന്നത്.

ഇന്ത്യന്‍, ബംഗ്‌ളാദേശ്, പാക്‌സിഥാന്‍, നേപ്പാള്‍ പൗരന്മായ നിര്‍മ്മാണ തൊഴിലാളികളാണ് ഏറെയും. ഇന്ത്യക്കാരായ തൊഴിലാളികളില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, കേരളം എന്നീ സംസ്ഥാനക്കാരുണ്ട്. രണ്ടു ദിവസമായി നടക്കുന്ന യാന്‍മ്പു നവോദയയുടെ ഇടപെടലിനെക്കുറിച്ചറിഞ്ഞ കമ്പനിയിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ എത്തുകയും വാക്കാലുള്ള ചില പുതിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പരിഹാരം ഉണ്ടായിട്ടില്ലെങ്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നിയമപരമായ നടപടികളിലേക്ക് കടക്കുവാനവശ്യമായ എല്ലാ പിന്തുണയും, അതു വരെയുള്ള ഭക്ഷണത്തിനുള്ളസഹായങ്ങളും ജിദ്ദ നവോദയ യാന്‍മ്പു ഏരിയ കമ്മറ്റി തൊഴിലാളികള്‍ വാഗ്ദാനം ചെയ്തു.

രക്ഷാധികാരി അജോ ജോര്‍ജജ്, സെക്രട്ടറി സിബില്‍ ജോര്‍ജജ്, പ്രസിഡന്റ് വിനയന്‍, ജീവകാരുണ്യ കണ്‍വീനര്‍ സാക്കിര്‍ ഏ.പി, ട്രഷറര്‍ ശ്രീകാന്ത്, ഏരിയാ കമ്മറ്റിഅംഗങ്ങളായ അബ്ദുള്‍ നാസര്‍, നൗഷാദ്, ബിഹാസ് കരുവാരകുണ്ട്, റെജി കുമാര്‍, സമീര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സഹായങ്ങള്‍ എത്തിച്ച് നല്‍കിയ യാന്‍മ്പുവിലുള്ള നവോദയയുടെ പ്രവര്‍ത്തകര്‍ക്ക് ജീവകാരുണ്യ കണ്‍വീനര്‍ സാക്കിര്‍ ഏ.പി നന്ദി അറിയിച്ചു.