അരക്ഷിതരാവുന്ന ന്യൂനപക്ഷ സമൂഹം എന്ന വിഷയത്തില്‍ യാംബു കെ.എം.സി.സി മുഖാമുഖം സംഘടിപ്പിച്ചു

യാംബു: ”അരക്ഷിതരാവുന്ന ന്യൂനപക്ഷ സമൂഹം” എന്ന ശീര്‍ഷകത്തില്‍ കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി വിവിധ മത സംഘടനാ നേതാക്കളെയും ന്യൂനപക്ഷ സമൂഹത്തിലെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടി വിവിധ സംഘടനാ നേതാക്കളുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. സെന്റര്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.എം.സി.സി സൗദി നാഷനല്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ അബ്ദുല്‍ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വച്ചു പുലര്‍ത്തുമ്പോഴും ന്യൂനപക്ഷവിഭാഗത്തിന്റെ ശാക്തീകരണത്തിനും സുരക്ഷിതത്വത്തിനും യോജിച്ച പ്രവര്‍ത്തനങ്ങള്‍ വേണമെന്നും കൂടിചെരലുകളുടെ പൊതു ഇടങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അബ്ദുല്‍ കരീം താമരശ്ശേരി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഷറഫുദ്ദീന്‍ പാലേരി പരിപാടിയില്‍ മോഡറേറ്ററായിരുന്നു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ മജീദ് സുഹ്‌രി (യാംബു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), ഒ.പി.അഷ്‌റഫ് മൗലവി കണ്ണൂര്‍, നൂര്‍ ദാരിമി നിലമ്പൂര്‍, (എസ്.ഐ.സി), സലിം വേങ്ങര, താഹിര്‍ ചേളന്നൂര്‍ (തനിമ സാംസ്‌കാരിക വേദി), അബ്ദുല്‍ ഹകീം പൊന്മള, അലി കളിയാട്ടുമുക്ക് (ഐ.സി.എഫ്), യാസിര്‍ കൊടുങ്ങല്ലൂര്‍, ഫാസില്‍ അബ്ദുല്ല തൃശൂര്‍ (വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍), മുസ്തഫ മൊറയൂര്‍, ബഷീര്‍ പൂളപ്പൊയില്‍, അബ്ദുറഹീം കരുവന്തിരുത്തി, ഖാലിദ് മമ്പുറം, അബ്ദുല്‍ ഹമീദ് കൊക്കച്ചാല്‍, റഷാദ് തിരൂര്‍, സല്‍മാന്‍, സാജിദ് (കെ.എം.സി.സി), അനീസുദ്ദീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം), നസിറുദ്ദീന്‍ ഇടുക്കി, സിദ്ധീഖുല്‍ അക്ബര്‍ (സാമൂഹ്യ പ്രവര്‍ത്തകര്‍) എന്നിവര്‍ സംസാരിച്ചു.

അബ്ദുല്‍ കരീം പുഴക്കാട്ടിരി സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ നടുവില്‍ സമാപന പ്രസംഗവും നടത്തി.