യാത്ര അയപ്പു നല്‍കി

ജിദ്ദ: പ്രവാസമവസാനിപ്പിച്ച് സ്വദേശത്തേക്കു മടങ്ങുന്ന ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍ വനിതാവേദി ചെയര്‍ പേഴ്‌സണ്‍ ആഷാ സാബുവിനും ഉപരിപഠനാര്‍ത്ഥം മടങ്ങുന്ന മകള്‍ അസ്മാ സാബുവിനും ജെ.ടി.എ യാത്ര അയപ്പു നല്‍കി.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സംഘടനയുടെ വളര്‍ച്ചയ്ക്ക് ആഷാ സാബുവും അസ്മാ സാബുവും നല്‍കിയ സേവനങ്ങളെ ചടങ്ങില്‍ സംബന്ധിച്ചവര്‍ ശ്‌ളാഘിച്ചു. പ്രസിഡണ്ട് അലി തേക്കു തോട് അധ്യക്ഷത വഹിച്ചു.

നസീര്‍ വാവാക്കുഞ്ഞ്, ദിലീപ് താമരക്കുളം, സിയാദ് പടുതോട്, നവാസ് ചിറ്റാര്‍, ജ്യോതി ബാബു കുമാര്‍, പ്രിജിന്‍സ്, മസൂദ് ബാലരാമപുരം, മുജീബ്, റാം കുമാര്‍, രമ്യ റാം കുമാര്‍, ഖദീജ ബീഗം, സെയ്‌നാ അലി, രമ്യ, അനില്‍ കുമാര്‍, നൂഹ് ബീമാപള്ളി, രമ്യ അനില്‍, ഷാജി, നൗഷാദ് ജമാല്‍, നിസാര്‍ കരുനാഗപ്പള്ളി, റാഫി ബീമാ പള്ളി, ഹസീന നവാസ്, മാഹീന്‍ കുളച്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും ട്രഷറര്‍ മാജാ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു.