മുസിരിസ് പ്രവാസി ഫോറം മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

ജിദ്ദ: ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മായ മുസിരിസ് പ്രവാസി ഫോറം കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതിന്‍റെ ഭാഗമായ, 2023 വര്‍ഷത്തേക്കുള്ള പുതിയ അംഗത്വ വിതരണ കാമ്പയിന്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ആദ്യ അംഗത്വം മുഹമ്മദ് ഷാഫിയും കുടുബവും സ്വീകരിച്ചു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പ്രസിഡന്റ്  അബ്ദുൽ സലാം എമ്മാട് , സെക്രട്ടറി സഫറുള്ള വെള്ളാങ്കല്ലൂർ, വൈസ് പ്രസിഡൻ്റ് ഷിഹാബ് അയ്യാരിൽ, ജോയിന്‍റ്  സെക്രട്ടറി മുഹമ്മദ് സാലി അറയ്ക്കൽ, ചാരിറ്റി കൺവീനർ സഹീർ വലപ്പാട്, രക്ഷാധികാരി മുഹമ്മദ് സഗീർ മാടവന, വനിതാ വിഭാഗം രക്ഷാധികാരി തുഷാരാ ഷിഹാബ്,  എക്സിക്യൂട്ടീവ് അംഗം സഗീർ പുതിയകാവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അംഗത്വം എടുക്കാൻ താൽപര്യം ഉള്ളവർ 0500023092, 0551043980, 0543770618 എന്നീ മൊബൈൽ നമ്പറിൽ ബന്ധപെടണമെന്ന് അഭ്യർത്ഥിക്കുന്നു