വയനാട്ടില്‍ പുതിയ പോജക്ടുമായി മോണ്‍ട്രിനാ വില്ലാസ് ആന്‍ഡ് റിസോര്‍ട്ട്‌സ്

ജിദ്ദ: ടൂറിസം അതിവേഗം വളരുന്ന വയനാട്ടില്‍ പുതിയ പോജക്ടുമായി മോണ്‍ട്രിനാ വില്ലാസ് ആന്‍ഡ് റിസോര്‍ട്ട്‌സ്. 2023 ഫെബ്രുവരി 2ന് ജിദ്ദ-ഉസ്ഫാനിലെ ഇക്വസ്റ്റിയന സ്‌റ്റേഡിയത്തില്‍ നടക്കുന്ന ”സൗത്ത് ഇന്ത്യന്‍ ആന്‍ഡ് ബോളിവുഡ്‌നൈറ്റല്‍ ഇന്ത്യന്‍ സിനിമാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ലോഞ്ച് നടക്കുന്നത്.
ആഡംബരവും അന്താരാഷ്ട്ര നിലവാരൂുമുള്ള പോജക്ടാണ് മോണ്‍ട്രിന ലക്ഷ്യമിടുന്നതെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച ജീവിതാനുഭവത്തോടെ കസ്റ്റമര്‍ക്ക് ഏറ്റവും മികച്ച ഇന്‍െവസ്റ്റ്‌മെന്റ് അവസരമായിരിക്കും ഇതെന്നും മോണ്‍ട്രി ചെയര്‍മാന്‍ റിയാസ് ചെങ്ങംപള്ളി പറഞ്ഞു.
മോണ്‍ട്രിനാ വില്ലാസ് ആന്‍ഡ് റിസോര്‍ട്ട്‌സ് ആദ്യഘട്ടത്തില്‍ തന്നെ 40 വില്ലകളാണ് നിര്‍മ്മിക്കുന്നത്. പ്രീമിയം, സൂപ്പര്‍ പ്രീമിയം, ലക്ഷ്വറി, അള്‍ട്രാ ലക്ഷ്വറി, ഡയമണ്ട് എന്നി അഞ്ച് കാറ്റഗിയിലാണ് വില്ലകളെ തരംതിരിച്ചിരിക്കുന്നത്. പാര്‍ക്കിംഗ് സൗകര്യം, റിസപ്ഷന്‍, പാര്‍ട്ടി ഹാള്‍, റസ്‌റ്റോറന്റ്, ഹില്‍ വില്‍വ്യൂ പോയിന്റ്. ബി.ബി.ക്യൂ ഏരിയ, ഫ്രൂട്ട് ഗാര്‍ഡന്‍, ആംഫി തയേറ്റര്‍, ഔട്ട് ഡോര്‍-ഇന്‍ഡോര്‍ ഗെയിം സോണുകള്‍, ജിംനേഷ്യം, ഇന്‍ഫിനിറ്റി പൂള്‍, ആയുര്‍സ്പാ, ധ്യാനകേന്ദ്രം, തുടങ്ങി എല്ലാ സൗകര്യങ്ങളും മോണ്‍ട്രിനയിലുണ്ട്. മികച്ച അടിസ്ഥാന ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും നൂതനമായ ടൂറിസം വികസന ആശയങ്ങളുംകൊണ്ട് കേരളത്തേയും പ്രത്യേകിച്ച് വയനാട് ജില്ലയേയും സജജീകരിക്കാനാണ് മോണ്‍ട്രിന ലക്ഷ്യമിടുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിയാസ് ചെങ്ങംപള്ളി (ചെയര്‍മാന്‍), ഫവാസ് മുഹ്ദബ് (ഹെഡ് – ബിസിനസ് ഡെവലപ്‌മെന്റ്, സഊദി അറേബ്യ), റഫ്താസ് പി (ഹെഡ്- ഇന്‍വെസ്റ്റ്‌മെന്റ് റിലേഷന്‍ഷിപ്), മുഹമ്മദ് ആഷിഖ് സി.പി (പ്രൊജക്റ്റ് കണ്‍സള്‍ടന്റ്), ഷീറിന്‍ ഫര്‍ഹാന (ബിസിനസ് ഡെവലപ്‌മെന്റ് സൂപ്പര്‍വൈസര്‍), അബാസ് (ഫെസിലിറ്റി മജോനജര്‍) എന്നിവർ പങ്കെടുത്തു .






