അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

തിരുവനന്തപുരം: ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ശങ്കര്‍ മോഹന് അടൂര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.
അതേസമയം ശങ്കര്‍ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്നും നുണകള്‍ പ്രചരിപ്പിച്ചതായും അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത് തെറ്റായ ആരോപണങ്ങളാണ്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കര്‍ മോഹനെതിരായ ആരോപങ്ങങ്ങളെ തള്ളി അടൂര്‍ പറഞ്ഞു.
ഇതു സംബന്ധച്ച് ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്. ഇന്‍സ്റ്ററ്റിയൂട്ടിന്റെ മുന്നേറ്റത്തിന് ആത്മാര്‍ഥമായി പരിശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ ക്ഷണിച്ചുവ?ര?ത്തി അപമാനിക്കേണ്ടിയിരുന്നില്ലെന്നും അടൂര്‍ പറഞ്ഞു.






