ജിദ്ദ കണ്ണൂർ സൗഹൃദ വേദിയുടെ മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി

പ്രസിഡണ്ട് രാധാകൃഷ്ണന്‍ കാവുമ്പായി അബ്ദുല്ല മുക്കണ്ണിക്ക് മെമ്പര്‍ഷിപ്പ് നല്കുന്നു
ജിദ്ദ: കണ്ണൂര്‍ സൗഹൃദവേദിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ജിദ്ദയിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അബ്ദുല്ല മുക്കണ്ണിക്ക് നല്‍കിയാണ് ഉല്‍ഘാടനംമെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചത്.
ചടങ്ങില്‍ സൗഹൃദ വേദി രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട്, പ്രസിഡണ്ട് രാധാകൃഷ്ണന്‍ കാവുമ്പായി, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ചക്കരക്കല്ല്, ട്രഷറര്‍ അബ്ദുല്‍ സത്താര്‍ ഇരിട്ടി, സെക്രട്ടറിമാരായ ശ്രീജിത്ത് ചാലാട്, സിദ്ധീഖ് കത്തിച്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.






