ദേശീയതയും മതേതരത്വവും ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: ബി ആര്‍ എം ഷഫീര്‍

ദേശീയതയും മതേതരത്വവും ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: ബി ആര്‍ എം ഷഫീര്‍
ജിദ്ദ: കപട ദേശീയതയിലൂടെ മതേതരത്വത്തെ ഞെക്കികൊല്ലുവാനും അതിലൂടെ ഫാസിസ്റ്റു അജണ്ട നടപ്പാക്കി ഇന്ത്യാ രാജ്യത്തെ ബിജെപിയുടെ അധീനത്തിലാക്കി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്ന് കെപിസിസി സെക്രട്ടറി ബിആര്‍എം ഷഫീര്‍ പറഞ്ഞു. ഒഐസിസി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ഹിതത്തിനനുസരിച്ച് തുള്ളുന്നവരെ തലപ്പത്ത് കൊണ്ടുവന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കി. വരുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജൂഡീഷെറിയില്‍ കൊളീജിയം നിശ്ചയിക്കുന്ന പാനലുകളില്‍ നിന്നും നിയമനം നടത്താതെ മോഡി സര്‍ക്കാര്‍ തിരിമറികള്‍ നടത്തുന്നതെന്ന് ഷഫീര്‍ പറഞ്ഞു. മോദിയുടെ നയങ്ങളുമായി സമാനതകള്‍ ഏറെയുള്ള നയമാണ് കേരളത്തില്‍ പിണറായിയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അതിന് ബിജെപിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ കിട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം മുന്നണിയെന്നത് ബിജെപിയുടെ സൃഷ്ടിയാണെന്നും അത് പിണറായിയെ പോലെയുള്ള കോണ്‍ഗ്രസ് വിരുദ്ധത പ്രകടിപ്പിക്കുന്നവരുടെ കൂട്ടമാണെന്നും ബിജെപിക്കെതിരെ ഒരു ചൂണ്ടുവിരല്‍ പോലും അനക്കാന്‍ അവര്‍ തയ്യാറാവില്ലാ എന്നതും നമ്മുക്ക് കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെടിഎ മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക ഹെല്‍പ് സെല്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വികരിക്കുകയും, പ്രവാസി സേവന കേന്ദ്രയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടു കണ്‍വീനര്‍ അലി തേക്കുതോടു കൈമാറുകയും ചെയ്തു. സീനിയര്‍ ലീഡര്‍ എ.പി കുഞ്ഞാലി ഹാജി, അബ്ബാസ് ചെമ്പന്‍, നാസിമുദ്ദീന്‍ മണനാക്, മുജീബ് മുത്തേടത്ത്, അസ്ഹാബ് വര്‍ക്കല, ഹഖീം പാറക്കല്‍, റഫീഖ് മൂസ, അനില്‍ മുഹമ്മദ് അമ്പലപ്പള്ളി, പ്രിന്‍സാദ് കോഴിക്കോട്, സിയാദ് അബ്ദുള്ള, അശ്‌റഫ് കൂരിയാട്, യൂനുസ് കാട്ടൂര്‍, മനോജ് മാത്യു, അബൂബക്കര്‍ ദാദാഭായ്, സമീര്‍ നദ്‌വി, വിജാസ്, രാധാകൃഷ്ണന്‍ കാവുബായ്, അനില്‍കുമാര്‍ കണ്ണൂര്‍, മന്‍സൂര്‍ വണ്ടൂര്‍, അര്‍ഷാദ് ആലപ്പുഴ, മുസ്തഫ പെരുവള്ളൂര്‍, മോഹന്‍ ബാലന്‍, ഹുസ്സൈന്‍ ചുള്ളിയോട്, ഫസലുള്ള വള്ളുവമ്പാലി, പ്രവീണ്‍ കണ്ണൂര്‍, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സിദ്ദീഖ് പുല്ലങ്കോട്, ഇസ്മായില്‍ ചോക്കാട്, അനീസ് അഹമ്മദ് ആലപ്പുഴ, നൗഷീര്‍ കണ്ണൂര്‍, ഹരികുമാര്‍ ആലപ്പുഴ, സൈമണ്‍ പത്തനംതിട്ട, അഷ്‌റഫ് അഞ്ചാലന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.






