ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി അന്‍സര്‍ മുഹമ്മദിന് സ്വീകരണം നല്‍കി

ജിദ്ദ: നാട്ടില്‍ നിന്നും പരിശുദ്ധ ഉംറ നിര്‍വഹണത്തിന് എത്തിയ കെഎസ്സ്‌യു പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റും, മുന്‍ പത്തനംതിട്ട മുനിസിപ്പാലിറ്റി കൗണ്‍സിലറും, കുലശേഖരപതി ജമാഅത്ത് പ്രസിഡന്റുമായ അന്‍സര്‍ മുഹമ്മദിനു(ഷാകുട്ടന്‍) ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട ഷാള്‍ അണിയിച്ചു. ഗ്‌ളോബല്‍ കമ്മിറ്റി അംഗം അലി തേക്കു തോട്, വെസ്‌റ്റേണ്‍ റീജിയണണ്‍ ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം, ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് അബ്ദുള്ള പടുതോട് നാഷണല്‍ കമ്മിറ്റി അംഗം മനോജ് മാത്യു അടൂര്‍, എക്സ്സി ക്യൂട്ടീവ് അംഗം സൈമണ്‍ വറുഗീസ് പത്തനംതിട്ട, നിയാസ് അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ: കെഎസ്സ്‌യു പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് അന്‍സര്‍ മുഹമ്മദിനെ(ഷാകുട്ടന്‍) ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ടയുടെ നേതൃതത്തില്‍ ജിദ്ദയില്‍ സ്വീകരിക്കുന്നു.






