ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ജിദ്ദ – അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചു

അബീര്‍ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗ്
ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന് കീഴിലുള്ള 22ഓളം ടീമുകളെ ഉള്‍പ്പെടുത്തി, ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ജിദ്ദ, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി ചേര്‍ന്ന്, ‘അബീര്‍ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗ്’ പ്രഖ്യാപിച്ചു. അല്‍മാസ് പ്‌ളാസ്റ്റിക്ക്‌സ് ആന്‍ഡ് ക്ലീനിങ് മഹ്ജരാണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. എന്‍.കണ്‍ഫെര്‍ട്‌സ്, ബാഹി ബര്‍ഗര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ മറ്റു സ്‌പോണ്‍സര്‍മാരാണ്. ബ്ലാസ്‌റ്റേഴ്‌സ് എഫി.സി നടത്തുന്ന മൂന്നാമത് സൂപ്പര്‍ലീഗ്, ഇലവന്‍സ് ഫോര്‍മാറ്റിലാണ് കളികള്‍ ക്രമീകരിച്ചിട്ടുളളത്. ഖാലിദ് ഇബ്‌നു വലീദിലുള്ള ഗ്യാസ്‌റ്റേഷനു മുന്‍ വശത്തുള്ള അല്‍-റുസൂഖ് സ്‌റ്റേഡിയത്തിലാണ് കളികള്‍ നടക്കുന്നത്. ഫെബ്രുവരി 3-ന് തുടങുന്ന ടൂര്‍ണമെന്റ്, മാര്‍ച്ച് 17-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുളളത്.
സിഫ് ചാമ്പ്യന്‍മാരായ സബീന്‍ എഫ്.സി, എ.സി.സി, ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, ഫാല്‍ക്കണ്‍ എഫ്.സി, യാസ് റിയല്‍ കേരള, ന്യൂ കാസില്‍ എഫ്.സി, മഹ്ജര്‍ എഫ്.സി, ബ്ലൂസ്റ്റാര്‍-ബി, റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ്, ഐ.ടി സോക്കര്‍, എഫ്.സി കുവൈസ, എ.സി.സി-ബി, ജിദ്ദ എഫ്.സി, യൂത്ത് ഇന്ത്യ എഫ്. സി, ഫ്രണ്ട്‌സ് ജിദ്ദ-ബി എന്നീ സീനിയര്‍ ടീമുകളും, സ്‌പോര്‍ട്ടിങ് യുണൈറ്റഡ്, ടാലെന്റ്‌റ് ടീന്‍സ് സോക്കര്‍ അക്കാദമി, ജെ.എസ്.സി സോക്കര്‍ അക്കാദമി, സോക്കര്‍ ഫ്രീക്‌സ്, സ്‌പോര്‍ട്ടിങ് യുണൈറ്റഡ്-ബി എന്നീ ജൂനിയര്‍ ടീമുകളുമാണ് സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്നത്. സിഫ് മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്റ് എ-ഡിവിഷന്‍, ബി & സി ഡിവിഷന്‍, ഡി-ഡിവിഷന്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.
മത്സര ഫോര്‍മാറ്റ് 4 ടീമുകളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീമുകളും പരസ്പരം മത്സരിച്ച് ടോപ് ആയി നില്‍ക്കുന്ന ടീമുകള്‍ നോക്ക്-ഔട്ടിലേക്ക് യോഗ്യത നേടും. നോക്കൗട്ട് ഫോര്‍മാറ്റില്‍ നിന്നും ജയിച്ചു കയറുന്ന ഓരോ ഡിവിഷനിലെയും രണ്ടു ടീമുകള്‍ ഫൈനലില്‍ മത്സരിക്കും.
പ്രവാസികള്‍ കൂടുതലുള്ള ജിദ്ദ പ്രദേശത്ത് ശാരീരികവും മാനസികവുമായ ഉല്ലാസങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഇത്തരം ടൂര്‍ണമെന്റുകള്‍, ആരോഗ്യകരമായ ശീലങ്ങള്‍ സൃഷ്ടിക്കുന്നതിനും പിരിമുറുക്കം നിറഞ്ഞ പ്രവാസത്തിനിടയില്‍ വളരെ ക്രിയാത്മകമായ ചലനങ്ങള്‍ സൃഷ്ഠിക്കുന്നതിനും ഇടനല്‍കുന്നുവെന്ന് അബീര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് പ്രതിനിധി സിദ്ധീഖ് നെല്ലായ അറിയിച്ചു. ബ്ലാസ്‌റ്റേഴ്‌സ് പോലുള്ള ക്ലബ്ബുകള്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഫുട്‌ബോള്‍ എന്ന ഇഷ്ടപ്പെടുന്ന ഗെയിമിന് സുസ്ഥിരമായ അടിത്തറ നല്‍കി, കുട്ടികളടക്കമുള്ള ടീമുകള്‍ക്ക് വളരെ വലിയ പ്രോത്സാഹനം നല്‍കുകാന്‍ കഴിയുമെന്ന് അല്‍മാസ് പ്‌ളാസ്റ്റിക്ക്‌സ് ആന്‍ഡ് ക്ലീനിങ് (മഹ്ജര്‍) അക്കൗണ്ട്‌സ് മാനേജര്‍ റസാഖ് അഭിപ്രായപ്പെട്ടു.
ആഗോള പാന്‍ഡെമിക് പശ്ചാത്തലത്തില്‍ നിശ്ചലമായിരുന്ന ജിദ്ദയിലെ ഇലവന്‍സ് ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ പുനരുജജീവിപ്പിക്കാനും, സിഫ് സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ക്ലബ്ബുകള്‍ക്ക് സീസണിലുടനീളം പരസ്പരം കളിക്കാനും ഇതൊരവസരമാകുമെന്ന് സിഫ് ആക്ടിങ് ജനറല്‍ സെക്രട്രറി അയ്യൂബ് മുസ്‌ലിയാരകത്ത് പറഞ്ഞു.
ജിദ്ദ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍കാഴ്ചയാണ് ഫുട്‌ബോള്‍ ടൂര്‍്ണമെന്റുകളെന്ന്, എന്‍.കണ്‍ഫര്‍ട്‌സ് ചെയര്‍മാന്‍ ലത്തീഫ് കാപ്പുങ്കല്‍ പറഞ്ഞു.
കുട്ടികളുടെ വിഭാഗം ഉള്‍പെടുത്തിയതിലൂടെ അവരുടെ കായികക്ഷമതയെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനും സ്വഭാവ രൂപീകരണത്തിനും, ധാര്‍മ്മിക തത്ത്വങ്ങളെ രൂപപ്പെടുന്നത്തിനുമൊക്കെ ഉപകരിക്കുമെന്ന് സലിം ബാഹി ബര്‍ഗര്‍ പങ്കുവെച്ചു.
സൗദിയിലെയും ഇന്ത്യയിലെയും മികച്ച കളിക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും, ജിദ്ദയിലെ ഫുട്‌ബോള്‍ സമൂഹത്തിന് ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കാനാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് ജനറല്‍ സെക്രട്ടറി അബൂ കട്ടുപ്പാറ പ്രത്യാശ പ്രകടിപ്പിച്ചു. ജിദ്ദ പൊതു സമൂഹത്തിന്റെയും സ്‌പോണ്‍സര്‍മാരുടെയും ടീമുകളുടെയും പത്ര – ദൃശ്യ മാധ്യമങ്ങളുടെയും അകമഴിഞ്ഞ സഹായമാണ് ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനുള്ള പ്രചോതനമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ ചെറിയ മുഹമ്മദ് ആലുങ്ങല്‍ അറിയിച്ചു. ഹാരിസ് കൊന്നോല, മുനീര്‍ ആലുങ്ങല്‍, ഷഫീഖ് പട്ടാമ്പി, നാസര്‍ എടവണ്ണ, നൗഷാദ് മഞ്ചേരി, ഷമീം പാതയ്ക്കര, മൊയ്‌നു പാതയ്ക്കര, മുഹ്‌സിന്‍ പെരിന്തല്‍മണ്ണ, സിജാസ് കണ്ണൂര്‍, ഇല്യാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.






