ഡോക്യുമെന്ററി കൊണ്ട് തകരുന്നത് അല്ല പരമാധികാരം: ശശി തരൂര്‍ എംപി

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ പരമാധികാരമെന്ന് ശശി തരൂര്‍ എംപി. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയെന്ന അനില്‍ ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.

ഗുജറാത്ത് കലാപ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചതാണ്. സര്‍ക്കാര്‍ ഡോക്യുമെന്ററി വിലക്കിയതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണം. അഭിപ്രായത്തെ മാനിക്കയും വേണം. കോടതി പറഞ്ഞു കഴിഞ്ഞ ഗുജറാത്ത് കലാപ വിഷയം ഇനിയും ചര്‍ച്ച ആക്കേണ്ട കാര്യമില്ല. കോടതി വിധി വന്ന ശേഷം വീണ്ടും ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടെന്നും ശശി തരൂര്‍.