അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു

ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെയാണ് രാജി

ദില്ലി: ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ.ഐ.സി.സി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജിവച്ചത്. കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനമേറ്റതോടെയാണ് അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി. കേ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് എന്നിവര്‍ ഡോക്യുമെന്ററി വിവാദത്തില്‍ അനിലിനെ തള്ളിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണത കാണിക്കുകയാണെന്ന് അനില്‍ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകരാണെന്നും അനില്‍ വിമര്‍ശിച്ചു.