പി.ജെ.എസ്സ് ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ചു

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) ക്രിസ്തുമസ്, പുതു വത്സരവും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഷറഫിയ അബീര്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സില്‍ നടന്ന ചടങ്ങില്‍ ക്രിസ്തുമസ് കരോളുകള്‍, ഗാനസന്ധ്യ, നൃത്ത നൃത്യങ്ങള്‍, മാഞ്ചര്‍ സീന്‍, കൂടാതെ പാപ്പയെ വരവേറ്റും, പുല്‍കൂട് ഒരുക്കിയും ആഘോഷിച്ചു.

പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) ക്രിസ്തുമസ്, പുതുവത്സരഘോഷം
പ്രസിഡന്റ് അലി തേക്ക് തോട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജയന്‍ നായര്‍ പ്രക്കാനം ഉല്‍ഘാടനം ചെയ്തു. ജോര്‍ജജ് മാത്യു (ബെന്നി മഠത്തില്‍) ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റുമാരായ ജോസഫ് വറുഗീസ് വടശേരിക്കര, സന്തോഷ് കടമ്മനിട്ട ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജജ് വറുഗീസ് പന്തളം സ്വാഗതവും, ട്രഷറര്‍ മനു പ്രസാദ് ആറന്മുള നന്ദിയും പറഞ്ഞു. പി.ജെ.എസ്സ്. ഗായകരായ ജോബി ടി ബേബി, എബി ചെറിയാന്‍ മാത്തൂര്‍, ഓമനക്കുട്ടന്‍, രഞ്ജിത്ത് മോഹന്‍, സജു കൈരളിപുരം, ഹസീന നവാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജോര്‍ജജ് ഓമല്ലൂര്‍, ദീപിക സന്തോഷ്, അസ്മ സാബു, അനു ഷിജു, ബീന അനില്‍ കുമാര്‍, സെറാ വര്‍ഗ്ഗീസ് എന്നിവര്‍ വിവിധ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്വേതാ ഷിജു അവതാരകയായിരുന്നു. സജി കുറുങ്ങാട്ടിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പുല്‍കൂട് ദൃശ്യഭംഗി നല്‍കി.
മനോജ് മാത്യു അടൂര്‍, മാത്യു തോമസ് കടമ്മനിട്ട, സാബുമോന്‍ പന്തളം, ഹൈദര്‍ അലി നിരണം, നവാസ്ഖാന്‍ ചിറ്റാര്‍, ജോസഫ് നെടിയവിള, അനില്‍ കുമാര്‍ പത്തനംതിട്ട, വര്‍ഗ്ഗീസ് ഡാനിയല്‍, വിലാസ് അടൂര്‍, അയൂബ് ഖാന്‍ പന്തളം, അനിയന്‍ ജോര്‍ജ്, സന്തോഷ് കെ ജോണ്‍, ബിജി സജി, സുശീല ജോസഫ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ നിയന്ത്രിച്ചു.
സ്‌പോര്‍ട്‌സ് വിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ഡോര്‍ ഗെയിമുകളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.





