റിമി ടോമിയും സംഘവും റിയാദിൽ

റിയാദ് : കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയിൽ പങ്കെടുക്കുന്നതിന് ഗായിക റിമി ടോമി റിയാദിൽ എത്തി.  ജനുവരി 20 വെള്ളി റിയാദ് അല്‍ഹയർ അല്‍ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍. വൈകുന്നേരം 7.30ന് ഗായിക റിമി ടോമിയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് നടക്കും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖില്‍, ശ്യം പ്രസാദ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.