കവിത : ഓർമ്മകൾ

       രചന : സക്കീന ഓമശ്ശേരി

       കവിത : ഓർമ്മകൾ

രുഭൂമിയിലെ
ഇടയ്ക്കിടെയുള്ള
മഴപ്പെയ്ത്ത്‌
ജീവിതമെന്ന
മരത്തിനു ഉറച്ച വേരും
ഉണങ്ങാത്ത ചില്ലകളും
ഓർമ്മകളുടെ
കൊഴിയാത്ത
ഇലകളും തരുന്നു

പരീക്ഷണങ്ങളുടെ
വേനലും ശിശിരവും
ഓരോന്നായി വന്നു
പോയി മറയുമ്പഴും
വരണ്ട ഹൃദയത്തിൽ
എപ്പോഴുമുണ്ട്
വേരുകളാഴ്ന്നിറങ്ങിയ
ചില ഓർമ്മ മരങ്ങൾ

മോഹങ്ങളുടെ വള്ളി
ചുറ്റിക്കയറുന്നതും
സ്വപ്‌നങ്ങൾ
പൂക്കുന്നതും
വളരുന്നതുമെല്ലാം
അതിൻ ശിഖരത്തി
ലൂടെയെങ്കിലും
അഗ്നി പർവതം
പുകയുന്നത്
ഇന്നിന്റെ വെന്തുരുകും
നേർകാഴ്ച തന്നെ.