എട്ടുവയസുകാരി ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍വെച്ചു മരിച്ചു

റിസ ഖദീജ
ജിദ്ദ: മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങല്‍ യൂനുസ് അലി നിഷ്മ ദമ്പതികളുടെ മൂത്തമകള്‍ എട്ടുവയസ്സ് പ്രായമുള്ള റിസ ഖദീജ ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍വച്ചു മരണപ്പെട്ടു. പനിയെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
കുട്ടിക്ക് ആദ്യം പനിയും പിന്നീട് ചര്ദിയും തലവേദനയുമായിരുന്ന ഉണ്ടായിരുന്നത്. സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട് കുട്ടി അബോധാബസ്ഥയില്‍ ആവുകയും ചെയ്തു. വെന്റിലേറ്ററിലുണ്ടണ്ടായിരുന്ന കുട്ടി പിന്നിട് മരിക്കുകയായിരുന്നു.
അനന്തര നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങാണ് നേതൃത്വം നല്‍കുന്നത്. മൃതദേഹം ഇന്ന്(16-01-2023) ദുഹ്ര്‍ നമസ്‌കാരാനന്തരം ഫൈസലിയ്യ മഖ്ബറയില്‍ ഖബറടക്കും.






