“ഓഐസിസി  ജിദ്ദ ശബരിമല തീർത്ഥാടക സേവന  കേന്ദ്ര” ത്തിന്റെ  പ്രവർത്തനം അഭിനന്തനീയം: ഷിനി തങ്കപ്പ

ജിദ്ദ :  ഒഐസിസി സൗദി വെസ്റ്റേൺ റീജൺ കമ്മിറ്റയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടക സേവന കേന്ദ്രം  ശബരിമല തീർത്ഥാടകാർക്കായി  ചുക്കുകാപ്പി,  ലഘു ഭക്ഷണം, കുടിവെള്ളം നൽകിക്കൊണ്ടിരുന്നതിന്റെ ഭാഗമായി  പന്തള ദേശത്ത് നിന്നും അയ്യന്റെ പൊന്നുതിരുവാഭരണ ഘോഷയാത്രക്ക്‌ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ഒഐസിസി ശബരിമല തീർത്ഥാടക സേവന കേന്ദ്രം ചെയർമാൻ  കൺവീനർ അനിൽ കുമാർ പത്തനംതിട്ടയെ വിളിച്ചു നിർദേശം നൽകിയ പ്രകാരം, ഒഐസിസി ശബരിമല സേവനകേന്ദ്രത്തിന്റെയും യൂത്ത് കോൺഗ്രസ്‌ മെഴുവേലി മണ്ഡലത്തിന്റെയും ആഭിമുഖ്യത്തിൽ  തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ഉള്ളന്നൂർ പുന്നകുളഞ്ഞി, പറയങ്കര എന്നീ ജംഗ്ഷനു കളിൽ കുടിവെള്ളം, പാൽ പായസം എന്നിവ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഷിനി തങ്കപ്പൻ   ജിദ്ദ ഓഐസിസി നടത്തുന്ന ഈ പുണ്യ പ്രവർത്തനം വില മതിക്കാൻ പറ്റാത്തത് എന്നു   മാളിക പ്പുറത്തിന് പാൽ പായസം വിതരണം ചെയതു കൊണ്ടു  സംസാരിച്ചു  പരിപാടിക്ക് വേണ്ട നേതൃത്തവും നൽകി.  കൂടാതെ  ജില്ല, ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികൾ, സേവന കേന്ദ്ര കോർഡിനേറ്റർ അശോക് കുമാർ മൈലപ്ര, പ്രശസ്ഥ സിനിമ  നിർമാതാവും, സാമൂഹ്യ പ്രവർത്തകനുമായ പ്രണവം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
 ശബരിമല തീർത്ഥാടക സേവന കേന്ദ്രം ചെയർമാൻ കെ ടി എ മുനീർ, കൺവീനർമാരായ അനിൽ കുമാർ പത്തനംതിട്ട, രാധാകൃഷ്ണൻ കാവും ബായ് കണ്ണൂർ എന്നിവർ പരിപാടികൾക്ക് യഥാസമയം നിർദ്ദേശങ്ങൾ നൽകി.