ജിദ്ദയിലെ ഇന്ത്യൻ സമൂഹം ക്രിസ്തുമസും, ന്യൂ ഇയറും ആഘോഷിച്ചു

പ്രോഗ്രാം കൺവീനർ മനോജ് മാത്യു അടൂർ സ്വാഗതവും, വി. വി. വർഗ്ഗിസ് അധ്യക്ഷ പ്രസംഗവും, അൽ വറൂദ് സ്കൂൾ പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ് നന്ദിയും പ്രകാശിപ്പിച്ചു. പാസ്റ്റർ ഹാനോക് അഭിനവ് രജപുടി, റെവ. ജോർജ് വർഗ്ഗിസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സംഗീത വിരുന്നിനു ഐസിസി കൊയർ ടീമിന് അജിത് സ്റ്റാൻലി നേതൃത്വം നൽകി. സീറോ മലബാർ ചർച്ച് അസോസിയേഷൻ അവതരിപ്പിച്ച തിരുപ്പിറവി ദൃശ്യം ഏറെ മനോഹരമായിരുന്നു. ജിദ്ദ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്തിൽ നടത്തിയ കരോൾ സർവിസും ക്രിസ്തുമസ് ഫാദറിന്റെ ആഗമനവും അക്ഷരാർത്ഥത്തിൽ വേദിയെ ഇളക്കി മറിച്ചു. മനോഹരമായ ഗാനങ്ങൾ ആലപിച്ച് ജിദ്ദ മാർത്തോമ്മാ ചർച്ച് കോൺഗ്രിഗേഷൻ, ജിദ്ദ പ്രയർ ഗ്രൂപ്പ്, നളദൻ ചർച്ച്, ബൈബിൾ ബേസ്ഡ് ചർച്ച്, ഗ്ലോറിയസ് തെലുഗു ചർച്ച്, വേ ഓഫ് ലൈഫ് ചർച്ചുകൾ രാത്രിക്ക് സംഗീത വിരുന്ന് ഒരുക്കി.
വേദിയെ നൃത്തചുവടുകൾ കൊണ്ട് ഇളക്കി മറിച്ച മലങ്കര കാത്തോലിക് മിഷൻ ജിദ്ദ, സെന്റ് മേരിസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് കോൺഗ്രിഗേഷൻ, ലാറ്റിൻ കാത്തോലിക് ചർച്ച്, ജിദ്ദ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക, സീറോ മലബാർ ചർച്ച് അസോസിയേഷൻ അംഗങ്ങൾ കണ്ണുകൾക്ക് മനോഹരമായ കാഴ്ചകൾ ഒരുക്കി. SMCA ഒരുക്കിയ പരമ്പരാഗതമായ മാർഗ്ഗം കളി വേഷവിധാനം കൊണ്ടും താളബോധം കൊണ്ടും മേന്മ പുലർത്തി. സാരെഫാത് പ്രയർ ഗ്രൂപ്പ് അവതരിപ്പിച്ച കോൽക്കളി നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. സയലന്റ് നൈറ്റ് എന്ന ലോകപ്രശസ്തമായ ഗാനം ആലപിച്ചപ്പോൾ എല്ലാ അതിഥികളും കത്തിച്ച മെഴുകുതിരിയുമായി എഴുനേറ്റ് നിന്ന് അതിനെ വരവേറ്റു. ക്രിസ്തുമസിന്റെയും ന്യൂ ഇയറിന്റെയും സന്ദേശമോതുന്ന സമാപന ഗാനത്തോടെ നാല് മണിക്കൂർ നീണ്ടു നിന്ന പരിപാടികൾക്ക് തിരശ്ശീല വീണു. തുടർന്ന് നടന്ന ക്രിസ്തുമസ് വിരുന്നിൽ അതിഥികൾ പങ്കെടുത്തു. സുശീല ജോസഫിന്റെ നേതൃത്വത്തിൽ ആൻഡ്രിയ ലിസ ഷിബു, അനറ്റ് ജിബു ടോം, നിസ്സി ഹാനോക്ക് എന്നിവർ പ്രോഗ്രാമുകൾ നിയന്ത്രിച്ചു. ജോസഫ് വർഗിസ് , എൻ ഐ ജോസഫ്, സജി സാമുവൽ, ഷിബു ജോർജ്, ജിമ്മി മാത്യു, രാജേഷ് കെ.അലക്സാണ്ടർ, ജോൺസൻ വര്ഗീസ്, ഷെൽജൻ പാറക്കൽ, എൽദോ ജോയ്, ലിജു രാജു, ജിബു ടോം, റോജി മാത്യു എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.






