സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് മക്ക, മദീന ട്രെയിന്‍ യാത്രചെയ്യാം

ജിദ്ദ: ഹാജിമാര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താന്‍ സൗദി എയര്‍ലൈന്‍സും ഹറമൈന്‍ റെയില്‍വേയും തമ്മില്‍ കരാര്‍. തീര്‍ഥാടകരെ വേഗത്തില്‍ പുണ്യ സ്ഥലത്ത് എത്തിക്കുകയാണ് കരാറിന്‍ൈറ പധാന ലക്ഷ്യം.
സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത് എത്തിച്ചേരുന്ന തിര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കും മദീനയിലേക്കും ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗിക്കാനാകും. അടുത്ത റമദാനിന് മുമ്പ് ഈ പദ്ദതി നിലവില്‍ വരും. എന്നാല്‍ റമദാനിന് മുമ്പ്തന്നെ യാത്രക്കാര്‍ക്ക് ഹറമൈന്‍ ബുക്കാംഗിനു സാധിക്കും. മക്കയിലേക്കുള്ള തീര്‍ഥാടകര്‍ക്ക് സൗദി എയര്‍ലൈനില്‍ ടിക്കറ്റെടുക്കുമ്പോള്‍ മദീനയിലേക്കുമുള്ള പ്രത്യേക പാക്കേജ് ലഭ്യമാകും. തീര്‍ഥാടകര്‍ക്ക് ഒരേ സമയത്ത് തന്നെ ട്രെയിനിനും വിമാനത്തിനും ബോര്‍ഡിംഗ് പാസും ലഭിക്കുകയും ചെയ്യും.






