ഹജജ് പാക്കേജു സൈറ്റില്‍ ലഭ്യമാവുക ഓരോ പാക്കേജിന്റെയും സീറ്റുകളുടെ ലഭ്യത അനുസരിച്ച
ജിദ്ദ: ഹജജ് പാക്കേജുകളുടെ ഒഴിവുകള്‍ ദൃശ്യമാവുന്നത് ഓരോ പാക്കേജിലും ലഭ്യമായ സീറ്റുകളെ ആശ്രയിച്ചിരിക്കുമെന്ന് സൗദി ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജജ് സീറ്റൊഴിവുകള്‍ മന്ത്രാലയം തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

റിസര്‍വേഷന്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ നോക്കുമ്പോള്‍ എല്ലാ ഹജജ് പാക്കേജുകളും ലഭ്യമാവാത്തതിനെ കുറിച്ചുള്ള അന്വേഷണത്തോട് പ്രതികരിക്കവെയാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.
ഹജജ് അപേക്ഷകന് അതിന്റെ വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ ഹജജിന് അപേക്ഷിക്കുമ്പോള്‍ റിസര്‍വേഷന്‍ നില പരിശോധിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ഇഅ്തമര്‍ന ആപ്പ് നിര്‍ത്തലാക്കാനും തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നുസുക് ആപ്പ് വഴി നല്‍കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.