മലപ്പുറത്ത് സ്‌ക്കൂള്‍ ബസ്സ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്

♠ ആന്‍സി വിനീഷ

മലപ്പുറം: നാല്‍പ്പതോളം കുട്ടികളുമായി പോവുകയായിരുന്ന പുളിക്കല്‍ ആന്തിയൂര്‍കുന്നില്‍ നോവല്‍ സ്‌കൂളിലെ ബസ്സ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ഓടിയെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

പരിക്കേറ്റവരെ കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍, ബി എം ഹോസ്പ്പിറ്റല്‍ പുളിക്കല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മിംസില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പ്പിറ്റലില്‍ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.