ജാമിഅ: നൂരിയ ഡയമണ്ട് ജൂബിലി; ഓസ്ഫോജ്ന ജിദ്ദ ഐക്യദാര്ഢ്യം സംഘടിപ്പിച്ചു

ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅശ്ശ നൂരിയ അറബിക്കോളേജിന്റെ ഡയമണ്ട് ജൂബിലി – സനദ് ദാന മഹാ സമ്മേളനത്തിന് ജിദ്ദ ”ഓസ്‌ഫോജ്‌ന”യുടെ ആഭിമുഖ്യത്തില്‍ ഐക്യ ദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ മത വൈജ്ഞാനിക രംഗത്ത് നിശബ്ധ വിപ്‌ളവം സൃഷ്ടിച്ച ജാമിഅശ്ശ നൂരിയ ഇന്ന് ആഗോള പ്രശസ്ത സ്ഥാപനമായി മാറിയതായി അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥരുമായ ഉലമ – ഉമറാക്കള്‍ നേതൃത്വം നല്‍കിയ ഈ സ്ഥാപനം വിജ്ഞാനത്തിന്റെ കെടാ വിളക്കായി എന്നും ശോഭിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അണ്ട്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാമിഅശ്ശ തവാസുല്‍ ജിദ്ദ കമ്മിറ്റിക്ക് രൂപം നല്‍കിയ പരിപാടിയില്‍ എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ദാരിമി ആലമ്പാടി, അന്‍വര്‍ സാദിഖ് ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജാമിഅശ്ശ നൂരിയ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌ന ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍ സ്വാഗതവും ജഅഫര്‍ ഫൈസി കാളാവ് നന്ദിയും പറഞ്ഞു.






