ഇസ്പാഫ് ”ക്വിസ് ഇന്ത്യ മത്സരം 2023” സംഘടിപ്പിക്കുന്നു

ജിദ്ദ: ജിദ്ദ- ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ”ക്വിസ് ഇന്ത്യ മത്സരം 2023” സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായാണ് മത്സരം. ആദ്യ ഘട്ടം ജനുവരി 14ന് രാവിലെ 10ന് ജിദ്ദ ദാര്‍ അല്‍ മാജിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. രണ്ടും മൂന്നും ഘട്ടങ്ങള്‍ ജനുവരി 27ന് ആയിരിക്കും നടക്കുക. ഇന്ത്യന്‍ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, കായികം എന്നിവക്കു പുറമെ നിലവിലെ പൊതു വിഷയങ്ങളും ഉള്‍പ്പെടുന്നതായിരിക്കും ചോദ്യം. ആറ് മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ആയിരിക്കും ഉള്‍പ്പെടുത്തുക.
സൗദി അറേബ്യയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 12നുള്ളിലായി https://tinyurl.com/






