മഅ്ദനിയോടുള്ള മനുഷ്യാവകാശ ലംഘനം; സമൂഹ മനസ്സാക്ഷി ഉണരണം:  മുഹമ്മദ് റജീബ്

ജിദ്ദ: പി.ഡി.പി. ചെര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി അദ്ദേഹത്തെ ഭരണകൂടം ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടത്തുകയാണെന്നും ഇതിനെതിരെ ജന മനസാക്ഷി ഉണരണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അഭ്യര്‍ത്ഥിച്ചു. പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ ഘടകം സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

8 വര്‍ഷം മുമ്പ് വിചാരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് സുപ്രീംകോടതിക്കും ഹൈക്കോടതിക്കും നല്‍കിയ ഉറപ്പുകള്‍ നിരന്തരം സര്‍ക്കാര്‍ ലംഘിക്കുകയാണ്. നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിയുടെ ആരോഗ്യനില അനുദിനം വഷളാകുന്ന സാഹചര്യത്തിലും സ്വാഭാവിക നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വീട്ടുതടങ്കലിന് സമാനമായ അവസ്ഥയില്‍ നീതിന്യായ വ്യവസ്ഥക്ക് വലിയ ചോദ്യചിഹ്‌നമായി മഅദനി ബാംള്‌ളൂരില്‍ കഴിയുകയാണ്.

വിചാരണ നടപടിക്രമങ്ങളില്‍ കോടതിയെ സഹായിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം പോലും സര്‍ക്കാര്‍ ലംഘിക്കുകയാണ്. മഅദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന ഗൂഢാലോചന കുറ്റം നിലനില്‍ക്കുന്നതല്ല എന്ന് വിചാരണ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ  സര്‍ക്കാരിന് മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥയെ പരിഹസിക്കുന്ന ഈ നാടകങ്ങള്‍. ഭരണഘടനയും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന ഈ ക്രൂരതക്കുമെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും ശക്തമായ പ്രധിഷേധ ശബ്ധങ്ങള്‍ ഉയരണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു. പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ ഘടകം സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കഴുത്തിനനുസരിച്ച് കുരുക്ക് തയ്യാറാക്കുന്ന മൂര്‍ത്ത പദ്ധതികള്‍ ആണ് ന്യൂനപക്ഷ ഉന്മൂലനത്തിന് വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കുന്നത്. വര്‍ഗീയ വിദ്വേഷങ്ങള്‍ ഇന്ധനം ആക്കി കലാപങ്ങളും കബന്ധങ്ങളും സൃഷ്ടിച്ച് അതിനുമുകളില്‍ പടുത്തുയര്‍ത്തിയ സിംഹാസനത്തില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നത്. പോരാട്ടമാണ് ജനാധിപത്യത്തിന്റെ ജീവവായു എന്ന ആപ്തവാക്യം മനസ്സിലാക്കി സത്യത്തിനും നീതിക്കും വേണ്ടി ഉറക്കെ സംസാരിക്കുന്നതിന് ഭരണകൂടത്തിന്റെ ഉദാരതയ്ക്ക് കാത്തു നില്‍ക്കാത്ത ഒരു സംഘടനാ നേതൃത്വത്തെയാണ് ഇന്ന് ഇന്ത്യന്‍ മുഞ്ഞിംകള്‍ ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ കമ്മിറ്റിയംഗം അബ്ഗുള്‍ റസാഖ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി.എഫ് സൗദി നാഷണല്‍ പ്രസിഡണ്ട് ദിലീപ് താമരക്കുളം ഉല്‍ഘാടനം ചെയ്തു. ഷിഹാബ് പൊന്‍മള, ഗഫൂര്‍ കളിയാട്ടുമുക്ക്, ഫൈസല്‍ പൊന്‍മള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കരീം മഞ്ചേരി സ്വാഗതവും ബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.